ചെന്നൈ:
ദേശീയതലത്തില്‍ ജയലളിതയെ മുന്നില്‍ നിര്‍ത്തി കോണ്ഗ്രസ് , ബി.ജെ.പി. ഇതര മുന്നണിക്ക് രൂപം നല്കാനുള്ള ഇടതുപാര്ട്ടികളുടെ ശ്രമം തകര്ന്നു. തമിഴ്നാട്ടില് എ.ഐ.എ.ഡി.എം.കെ.യുടെ കൂട്ടില്ലാതെ സി.പി.എമ്മും സി.പി.ഐ.യും ഒന്നിച്ചായിരിക്കും ലോക്സഭാ തിരഞ്ഞെടുപ്പില് മത്സരിക്കുകയെന്ന് ഇരുപാര്ട്ടികളുടെയും നേതാക്കള്‍ വ്യാഴാഴ്ച ചെന്നൈയില്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. സീറ്റ് വിഭജനത്തില് എ.ഐ. എ.ഡി.എം.കെ. സ്വീകരിച്ച വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് തീരുമാനത്തിന് കാരണമെന്ന് സി.പി.എം. തമിഴ്നാട് സംസ്ഥാന സെക്രട്ടറി ജി. രാമകൃഷ്ണനും സി.പി.ഐ. സംസ്ഥാന സെക്രട്ടറി ഡി. പാണ്ഡ്യനും ചൂണ്ടിക്കാട്ടി.
പുതുച്ചേരിയിലെ സീറ്റിലടക്കം തമിഴകത്തെ 40 മണ്ഡലങ്ങളിലും സ്ഥാനാര്ഥികളെ ഏകപക്ഷീയമായി പ്രഖ്യാപിച്ച് ജയലളിത തിരഞ്ഞെടുപ്പ് പ്രചാരണവുമായി മുന്നോട്ടുപോകുന്ന സാഹചര്യത്തില്‍ സഖ്യത്തെക്കുറിച്ച് സംസാരിക്കുന്നതില്‍ അര്‍ഥമില്ലെന്ന് ഇടതുനേതാക്കള്‍ പറഞ്ഞു. ഡി.എം.കെ. അടക്കമുള്ള മറ്റുപാര്ട്ടികളുമായി സഖ്യമുണ്ടാക്കുന്നതിനുള്ള സാധ്യത തത്കാലമില്ലെന്നും ഇടതുനേതാക്കള്‍ പറഞ്ഞു. മത്സരിക്കുന്ന മണ്ഡലങ്ങളുടെയും സ്ഥാനാര്ഥികളുടെയും പട്ടിക വരും ദിനങ്ങളില്‍ പുറത്തുവിടുമെന്നും ഇരുനേതാക്കളും വ്യക്തമാക്കി.
തമിഴ്നാട്ടില് രണ്ട് ലോക്സഭാ സീറ്റുകള്‍ വീതം വേണമെന്നതായിരുന്നു സി.പി.എമ്മിന്റെയും സി.പി. ഐ.യുടെയും ആവശ്യം. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില് എ.ഐ.എ.ഡി.എം.കെ. മുന്നണിയില്‍ ഇരുപാര്ട്ടികളും മൂന്നുസീറ്റുകളില്‍ വീതം മത്സരിച്ചിരുന്നു. ഇതില്‍ കോയമ്പത്തൂരില്‍ സി.പി.എമ്മും തെങ്കാശിയില്‍ സി. പി.ഐ.യും വിജയിക്കുകയും ചെയ്തു. അടുത്തിടെ ഇരു പാര്ട്ടികള്ക്കും രാജ്യസഭാ തിരഞ്ഞെടുപ്പില് എ.ഐ.എ. ഡി.എം.കെ. പിന്തുണ നല്കിയിരുന്നു. സി.പി.ഐ.യില്‍ നിന്ന് ഡി. രാജയും സി.പി.എമ്മില്നിന്ന് രംഗരാജനും അങ്ങനെ രാജ്യസഭയിലെത്തുകയും ചെയ്തു.
ഈ സാഹചര്യത്തില്‍ രണ്ടുസീറ്റുകള്‍ മതിയെന്ന് വെക്കാമെന്ന് ഇരുപാര്ട്ടികളും വ്യക്തമാക്കിയെങ്കിലും ഒരുസീറ്റ് വീതം മാത്രമേ നല്കാനാവുകയുള്ളൂവെന്ന് എ.ഐ.എ.ഡി.എം.കെ. കര്ശന നിലപാടെടുക്കുകയായിരുന്നു. ഈ നിര്ദേശം സ്വീകാര്യമല്ലെങ്കില്‍ ബന്ധം പിരിയാമെന്ന് എ.ഐ.എ. ഡി.എം.കെ. വ്യക്തമാക്കിയതോടെ കൂട്ടുകെട്ട് ഉപേക്ഷിക്കുകയല്ലാതെ ഇടതുപാര്ട്ടികള്ക്ക് മറ്റ് മാര്ഗമുണ്ടായിരുന്നില്ല.
ഇക്കഴിഞ്ഞ ഫിബ്രവരിയിലാണ് സി.പി.എം. നേതാവ് പ്രകാശ് കാരാട്ടും സി.പി.ഐ. നേതാവ് എ.ബി . ബര്ദനും ചെന്നൈയിലെത്തി ജയലളിതയുമായി ചര്ച്ച നടത്തിയശേഷം സഖ്യം പ്രഖ്യാപിച്ചത്. എന്നാല്‍, ഒരു മാസം കഴിയുമ്പോഴേക്കും ഇടതുപാര്ട്ടികളെ വഴിയില്‍ ഉപേക്ഷിച്ച് ജയലളിത തനിച്ച് സഞ്ചരിക്കുകയാണ്.
കഴിയുന്നതും ജയലളിതയുമായി ഒത്തു പോവണമെന്നായിരുന്നു ആഗ്രഹമെന്നും എന്നാല്‍, ആത്മഗൗരവം കളഞ്ഞുകുളിക്കാനാവില്ലെന്നും ഇടതുപാര്‍ട്ടികള്‍ വ്യക്തമാക്കി. പ്രതിപക്ഷം തമ്മിലടിച്ചുനില്ക്കുന്ന സാഹചര്യത്തില്‍ തമിഴകത്തെ 40 സീറ്റുകളും തൂത്തുവാരാനാവുമെന്ന കണക്കുകൂട്ടലിലാണ് ജയലളിത നീങ്ങുന്നത്. ദേശീയ തലത്തില്‍ ആര്‍ക്കും ഭൂരിപക്ഷമില്ലാതെ വന്നാല്‍ ബി.ജെ. പി.യുടെ പിന്തുണ തനിക്ക് കിട്ടുമെന്ന പ്രതീക്ഷയും ജയലളിതയ്ക്കുണ്ട്.പ്രധാനമന്ത്രിയാവുകയെന്ന മോഹം പൂവണിഞ്ഞില്ലെങ്കില്‍ ബി.ജെ.പി.ക്ക് നേതൃത്വമുള്ള സര്‍ക്കാറില്‍ നിര്‍ണായകപദവികള്‍ നേടിയെടുക്കുക എന്ന ലക്ഷ്യവും ജയലളിതയ്ക്കുണ്ടെന്നാണ് സൂചന.