പുളിയറക്കോണം:
വഞ്ചിയൂര്ക്കോണത്ത് കെട്ടിടനിര്മാണ
തൊഴിലാളിയെ െകാന്നകേസില്‍ രണ്ട് സ്ത്രീകള്‍ അറസ്റ്റിലായി.
പുറം വഞ്ചിയൂര്ക്കോണം ചിഞ്ചുഭവനില്‍ മണിയനെ (55) കൊലപ്പെടുത്തിയകേസില്‍ ഒന്നാംപ്രതി കിഴക്കുംകര പുത്തന്‍വീട്ടില്‍ പ്രസാദി(30)ന്റെ അമ്മ കൃഷ്ണമ്മ (50), രണ്ടാംപ്രതി വഞ്ചിയൂര്ക്കോണം ഉഷാഭവനില് അനുരാജിന്റെ (46) ഭാര്യ ഷൈലജ എന്ന് വിളിക്കുന്ന ഉഷ(45) എന്നിവരെയാണ് വ്യാഴാഴ്ച അറസ്റ്റ് ചെയ്തത്.
ഇവര്‍ മണിയന്റെ കൊലപാതകത്തിന് കൂട്ടുനിന്നുവെന്നാണ് പോലീസ് പറയുന്നത്. കഴിഞ്ഞ മൂന്നിന് രാത്രിയാണ് പേപ്പര്കട്ടര്‍, വാള്‍, തടിക്കഷണം എന്നിവകൊണ്ട് മണിയനെ പ്രതികള്‍ വകവരുത്തിയത്. തടപ്പണിക്കാരനായ പ്രസാദ് ആറിഞ്ച് നീളമുള്ള പേപ്പര്കട്ടറിന്റെ ബ്ലൈഡ് കൊണ്ട് മണിയന്റെ ശരീരത്തിലാകമാനം ആഴത്തില്‍ മുറിവേല്‍പ്പിച്ചു. അനുരാജ് വാള്കൊണ്ട് വെട്ടിപ്പരിക്കേല്പ്പിച്ചു. നിലവിളിച്ച മണിയന്റെ വായില്‍ ഇവര്‍ മുണ്ട് തിരുകി. മരിച്ചുവെന്ന് ഉറപ്പാക്കിയ ശേഷമാണ് പ്രതികള്‍ പിന്‍വാങ്ങിയതെന്ന് പോലീസ് പറഞ്ഞു. രാത്രി 11 മണിയോടെ വീട്ടില്‍ ഉറങ്ങിക്കിടന്ന മണിയനെ സമീപവാസിയായ ചന്ദ്രെനന്നയാളെക്കൊണ്ട് വിളിച്ച് പുറത്തിറക്കിയശേഷം തടിക്കഷണംകൊണ്ട് തലയിലും കാലിലുമടിച്ച് നിലത്തിട്ടശേഷമായിരുന്നു കൊല നടത്തിയത്.
തൊണ്ടിമുതലുകള്‍ ബുധനാഴ്ച പ്രതികളുടെ വീടുകളില്‍ നടത്തിയ തെളിവെടുപ്പിനിടയില്‍ പോലീസ് ശേഖരിച്ചു. നെടുമങ്ങാട് ഡിവൈ.എസ്.പി. െവെ. ആര്‍. റസ്റ്റം, ആര്യനാട് സി.ഐ. കെ.എസ്. അരുണ്‍, എസ്.ഐ.മാരായ പി.എസ്. സുജിത്, തന്സീം, സി.പി.ഒ.മാരായ അബ്ദുല്സമദ്, രാജേന്ദ്രനാശാരി, േഗാപകുമാര്‍, ഡബ്ല്യു.സി.പി.ഒ.മാരായ ഗിരിജ, ശുഭലക്ഷ്മി എന്നിവരുള്പ്പെട്ട സംഘമാണ് കേസന്വേഷണത്തിന് നേതൃത്വം നല്കിയത്.
ഭാര്യയുമായി പിണങ്ങിക്കഴിഞ്ഞിരുന്ന മണിയന്റെ കൊലപാതകത്തിന് പിന്നില്‍ ഭാര്യാബന്ധുക്കളാണെന്ന് വരുത്തിത്തീര്ക്കാനും പ്രതികള്‍ ശ്രമിച്ചിരുന്നതായി പോലീസ് പറഞ്ഞു.