Home » » ആത്മീയ ചൂഷണത്തിനെതിരെ മുസ്ലിം സമുദായം കരുതിയിരിക്കണം

ആത്മീയ ചൂഷണത്തിനെതിരെ മുസ്ലിം സമുദായം കരുതിയിരിക്കണം

Written By Unknown on Thursday, 6 March 2014 | 20:15

കാസര്കോട്: ആത്മീയ ചൂഷണത്തിനെതിരെ മുസ്ലിം സമുദായം കരുതിയിരിക്കണമെന്ന് പാണക്കാട് ഹമീദ് അലി ശിഹാബ് തങ്ങള്‍.
പാവൂര്ബാക്കിമാറില്സംഘടിപ്പിച്ച ഗൗസുല്അഅ്ളം ആണ്ടുനേര്ച്ചയും സമസ്ത ആദര് സമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ആത്മീയമായി മുതലെടുക്കാന്ശ്രമിക്കുന്നവരെ ഒറ്റപ്പെടുത്തണം.
സമസ്ത എന്നും അത്തരക്കാര്ക്ക് എതിരായിരുന്നു. ആത്മീയചൈതന്യത്തിന് പൂര്വികരായ മഹാത്മാക്കളുടെ പാത പിന്തുടരണമെന്നും അദ്ദേഹം പറഞ്ഞു.

പാവൂര്സയ്യിദ് ബദ്റുദ്ദീന്തങ്ങള്അധ്യക്ഷത വഹിച്ചു. ഇസ്മായില്സഖാഫി തോട്ടുമുക്കം മുഖ്യപ്രഭാഷണം നടത്തി. സയ്യിദ് ഹാദി തങ്ങള്മൊഗ്രാല്‍, സയ്യിദ് അമീര്തങ്ങള്‍, സയ്യിദ് ഇബ്രാഹിം ബാത്തിള്തങ്ങള്‍, താജുദീന്ദാരിമി, റഷീദ് ബെളിഞ്ച, ജുനൈദ് സഅദി, മുഹമ്മദ് സയ്യിദ് രാമന്തളി, ശംസുദ്ദീന്തങ്ങള്എന്നിവര്സംസാരിച്ചു. ഖാസി വി.കെ.അബൂബക്കര്മുസ്ലിയാര്പ്രാര്ഥനനടത്തി. നാസര്യാമനി സ്വാഗതവും ഹാരിസ് പാവൂര്നന്ദിയും പറഞ്ഞു.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.