തിരുവനന്തപുരം: നിയുക്ത കേരള ഗവര്‍ണര്‍ ഷീലാ ദീക്ഷിതിനെ പരിഹസിച്ച് ചലച്ചിത്രനടി റിമ കല്ലിങ്കലിന്െറ പേരില്‍ ഫേസ്ബുക് പോസ്റ്റ്. ‘ഹഹഹ...കേരളത്തിലെ വനിതാ മാധ്യമപ്രവര്‍ത്തകര്‍ സൂക്ഷിക്കുക. ഇനി വൈകുന്നേരം ആറ് മണിക്ക് മുമ്പേ വീട്ടില്‍ കയറണം. ഷീലാദീക്ഷിത് കേരളത്തിലേക്ക്’ എന്നാണ് റിമയുടെ പോസ്റ്റ്.
മുമ്പ് ഡല്‍ഹിയില്‍ പെണ്‍കുട്ടി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടപ്പോള്‍ ‘സ്ത്രീകള്‍ രാത്രി പുറത്തിറങ്ങുന്നത് എന്തിനാണെന്ന’ വിവാദ അഭിപ്രായ പ്രകടനം ഷീലാ ദീക്ഷിത് നടത്തിയിരുന്നു. ഷീലാദീക്ഷിതിനെതിരെ പ്രചരിക്കുന്ന ഒരു ചിത്രവും പത്രവാര്ത്തയുടെ കട്ടിങ്ങും ഫേസ് ബുക് പോസ്റ്റിലുണ്ട്. ഷീല കേരളത്തില്‍ താമസിക്കാന്‍ ഇഷ്ടപ്പെടുന്നതായി പറയുന്ന ഭാഗം വാര്‍ത്തയില്‍ അടിവരയിട്ടിട്ടുണ്ട്.
ആം ആദ്മി പാര്ട്ടി പ്രവര്ത്തകരും ഷീലാദീക്ഷിത് ഗവര്ണറാകുന്നതിനെതിരെ സോഷ്യല്‍ നെറ്റ്വര്‍ക്കിലൂടെ ആഞ്ഞടിക്കുന്നുണ്ട്