ന്യൂഡല്‍ഹി : ഇന്ത്യന്‍പ്രീമിയര്‍ ലീഗിലെ ആദ്യഘട്ടം
മത്സരങ്ങള്‍ യു.എ.ഇ.യില്‍ നടത്താന്‍ ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍
ബോര്‍ഡ്(ബി.സി.സി.ഐ.) തീരുമാനിച്ചു. ഏപ്രില്‍ 6 മുതല്‍ ജൂണ്‍
ഒന്നുവരെയായിരിക്കും മത്സരങ്ങള്‍. ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കുന്ന
സാഹചര്യത്തില്‍ ഇന്ത്യയില്‍, മത്സരങ്ങള്‍ക്ക് ആവശ്യമായ സുരക്ഷാസംവിധാനം
നല്‍കാന്‍ കഴിയില്ലെന്ന് ആഭ്യന്തരമന്ത്രാലയം നേരത്തേ അറിയിച്ചിരുന്നു. മെയ്
13ന് വേട്ടെടുപ്പ് അവസാനിക്കുന്നതോടെ അവശേഷിക്കുന്ന മത്സരങ്ങള്‍
ഇന്ത്യയില്‍ നടത്താനും തീരുമാനിച്ചിട്ടുണ്ട്.
എന്നാല്‍, മെയ് ഒന്നുമുതല്‍ തന്നെ ഇന്ത്യയില്‍ മത്സരങ്ങള്‍ നടത്താന്‍ അനുവദിക്കണമെന്ന് കേന്ദ്രസര്‍ക്കാറിനോട് ആവശ്യപ്പെടും. മെയ് ഒന്നിന് മുമ്പ് വോട്ടെടുപ്പ് അവസാനിക്കുന്ന സംസ്ഥാനങ്ങളില്‍ മത്സരങ്ങള്‍ നടത്താന്‍ അനുമതി കിട്ടുമെന്നാണ് ബി.സി.സി.ഐ.യുടെ പ്രതീക്ഷ.
ടൂര്‍ണമെന്റിന്റെ ആദ്യഘട്ടത്തിലെ 16 മത്സരങ്ങള്‍ ഏപ്രില്‍ 16 മുതല്‍ 30 വരെ അബുദാബി, ദുബായ്, ഷാര്‍ജ എന്നീ നഗരങ്ങളില്‍ നടത്താനാണ് ഇപ്പോള്‍ പരിപാടിയിട്ടിരിക്കുന്നത്. മെയ് ഒന്നു മുതല്‍ മത്സരങ്ങള്‍ ഇന്ത്യയില്‍ നടത്താനായില്ലെങ്കില്‍ ഏതാനും മത്സരങ്ങള്‍ ബംഗ്ലാദേശില്‍ നടത്താനാണ് തീരുമാനം.
നേരത്തേ ആദ്യഘട്ടം മത്സരങ്ങളുടെ വേദിയായി ദക്ഷിണാഫ്രിക്കയെ പരിഗണിച്ചിരുന്നു. എന്നാല്‍, ടൂര്ണമെന്റ് പൂര്‍ണമായും അവിടെ നടത്തുകയാണെങ്കില്‍ മാത്രമേ സംഘാടനം ഏറ്റെടുക്കുള്ളൂ എന്ന് ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡ് അറിയച്ചതിനെത്തുടര്‍ന്നാണ് യു.എ.ഇ.യെ വേദിയായി പരിഗണിച്ചത്. ഇതിനു മുമ്പ് ലോക്‌സഭാ തിരഞ്ഞെടുപ്പ് നടന്ന 2009ല്‍ ഐ.പി.എല്‍. മത്സരങ്ങള്‍ ദക്ഷിണാഫ്രിക്കയിലായിരുന്നു സംഘടിപ്പിച്ചത്.