Home »
News
» കരിപ്പൂര്‍ സ്വര്‍ണ കള്ളക്കടത്തുകേസില്‍ കൊടുവള്ളി പഞ്ചായത്തംഗം കാരാട്ട് ഫൈസലിനെ അറസ്‌റ്റ് ചെയ്‌തു.
കരിപ്പൂര്‍ സ്വര്‍ണ കള്ളക്കടത്തുകേസില്‍ കൊടുവള്ളി പഞ്ചായത്തംഗം കാരാട്ട് ഫൈസലിനെ അറസ്‌റ്റ് ചെയ്‌തു.

കോഴിക്കോട് * കരിപ്പൂര്‍ സ്വര്‍ണ
കള്ളക്കടത്തുകേസില്‍ കൊടുവള്ളി പഞ്ചായത്തംഗം കാരാട്ട് ഫൈസലിനെ റവന്യൂ
ഇന്റലിജന്‍സ് വിഭാഗം അറസ്‌റ്റ് ചെയ്‌തു. സ്വര്‍ണക്കടത്തുകേസിലെ പ്രതിയായ
ഷഹബാസിന്റെ കാര്‍ കൊടുവള്ളിയിലുള്ള ഫൈസലിന്റെ വീട്ടില്‍നിന്ന്
കണ്ടെടുത്തു. സ്വര്‍ണക്കള്ളക്കടത്തിലൂടെ നേടിയ പണം ഉപയോഗിച്ച് ഷഹബാസ്
വാങ്ങിയ അറുപതു ലക്ഷം രൂപയുടെ ആഡംബര കാറാണ് ഇന്നലെ പിടിച്ചെടുത്തത്.
കാറിന്റെ മുന്‍വശത്തെ നമ്പര്‍ പ്ലേറ്റ് മാറ്റിയ നിലയിലാണ് വീട്ടില്‍
സൂക്ഷിച്ചിരുന്നത്. കേസിലെ മുഖ്യപ്രതിയായ ഷഹബാസിന്റെ മൊഴിയിലും ഫൈസലിന്റെ
പങ്ക് വെളിപ്പെട്ടിരുന്നു. സ്വര്‍ണക്കള്ളക്കടത്തിന്റെ സാമ്പത്തിക ഉറവിടം
ഫൈസലാണെന്നാണ് ഡിആര്‍ഐ ഉദ്യോഗസ്‌ഥരുടെ നിഗമനം. അതേ സമയം, കേസിലെ
ഇതുവരെ പിടിയിലായ പ്രതികള്‍ ജാമ്യത്തിലിറങ്ങി മുങ്ങിയതായി ഡിആര്‍ഐ
ഹൈക്കോടതിയെ അറിയിച്ചു. എയര്‍ഹോസ്‌റ്റസ് ഹിറോമാസ, രാഹില ചീരായി, ഷഹബാസ്
എന്നിവര്‍ മുങ്ങിയതായാണ് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്.
ഇവര്‍ക്കെതിരെ കൊഫേപോസ ചുമത്താനുള്ള ഉത്തരവ് ഇറങ്ങിയ ഉടനെ മൂവരും
മുങ്ങിയെന്നാണ് വിവരം. ഉത്തരവ് ഇറങ്ങുന്ന വിവരം തലസ്‌ഥാനത്തുനിന്ന്
ചോര്‍ന്നതാണ് കാരണം. കേസില്‍ ഇതുവരെ ആറു പ്രതികളെയാണ് പിടികൂടിയത്.
ഇവരുടെ ജാമ്യം റദ്ദാക്കുന്നതിനായി ഡിആര്‍ഐ കോടതിയെ സമീപിച്ചിട്ടുണ്ട്.