Home » , » ബി.സി.സി.ഐയുടെ ഇടക്കാല അദ്ധ്യക്ഷനായി സുനിൽ ഗാവസ്ക്കറെ നിയോഗിക്കാൻ സുപ്രീംകോടതി നിർദ്ദേശിച്ചു.

ബി.സി.സി.ഐയുടെ ഇടക്കാല അദ്ധ്യക്ഷനായി സുനിൽ ഗാവസ്ക്കറെ നിയോഗിക്കാൻ സുപ്രീംകോടതി നിർദ്ദേശിച്ചു.

Written By Unknown on Thursday, 27 March 2014 | 11:33

ന്യൂഡൽഹി: എൻ.ശ്രീനിവാസൻ മാറിനിൽക്കാൻ സന്നദ്ധത പ്രകടിപ്പിച്ച സാഹചര്യത്തിൽ ബി.സി.സി.ഐയുടെ ഇടക്കാല അദ്ധ്യക്ഷനായി മുൻ ഇന്ത്യൻ നായകൻ സുനിൽ ഗാവസ്ക്കറെ നിയോഗിക്കാൻ സുപ്രീംകോടതി നിർദ്ദേശിച്ചു. ഐ.പി.എൽ വാതുവയ്‌പ് കേസിൽ നാളെ സുപ്രീംകോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കും. 


ഐ.പി.എൽ വാതുവയ്‌പ് വിവാദത്തിൽ പെട്ട ടീമുകളായ ചെന്നൈ സൂപ്പർ കിംഗ്സ്,​ രാജസ്ഥാൻ റോയൽസ് എന്നിവയെ ടൂർണമെന്റിൽനിന്ന് താൽക്കാലികമായി ഒഴിവാക്കണമെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്. ശ്രീനിവാസൻ ചെയർമാനായിട്ടുള്ള ഇന്ത്യാ സിമന്റ്സിന്റെ ഉടമസ്ഥതയിലുള്ളതാണ് സൂപ്പർ കിംഗ്സ്.ഇന്ത്യാ സിമന്റ്സ് ജീവനക്കാർ ടീമുമായി ബന്ധപ്പെടുന്നത് ഒഴിവാക്കണമെന്ന് കോടതി നിർദ്ദേശിച്ചിട്ടുണ്ട്.

Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.