Home »
News
» മന്ത്രിസഭ പുന:സംഘടിപ്പിക്കുന്നതിനെക്കുറിച്ച് കെ.പി.സി.സിയിൽ ചർച്ചയൊന്നും നടത്തിയിട്ടില്ലെന്ന് വി.എം.സുധീരൻ
മന്ത്രിസഭ പുന:സംഘടിപ്പിക്കുന്നതിനെക്കുറിച്ച് കെ.പി.സി.സിയിൽ ചർച്ചയൊന്നും നടത്തിയിട്ടില്ലെന്ന് വി.എം.സുധീരൻ
തിരുവനന്തപുരം: മന്ത്രിസഭ പുന:സംഘടിപ്പിക്കുന്നതിനെക്കുറിച്ച് കെ.പി.സി.സിയിൽ ചർച്ചയൊന്നും നടത്തിയിട്ടില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരൻ പറഞ്ഞു. അതേസമയം മന്ത്രിസഭയിൽ മാറ്റമുണ്ടാകുമെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞു.
തിരഞ്ഞെടുപ്പു കഴിഞ്ഞാൽ മന്ത്രിസഭ പുന:സംഘടിപ്പിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി വ്യക്തമാക്കിയിരുന്നു. മന്ത്രിസഭാ പുന:സംഘടന മുഖ്യമന്ത്രിയുടെ അവകാശമാണെന്ന് സുധീരൻ പറഞ്ഞു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിനുണ്ടായ തിരിച്ചടികളെക്കുറിച്ച് അന്വേഷിക്കുന്ന വക്കം കമ്മിറ്റി റിപ്പോർട്ട് ഇപ്പോൾ പുറത്തായതിനെക്കുറിച്ച് അന്വേഷിക്കുമെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരൻ പറഞ്ഞു.
തിരഞ്ഞെടുപ്പുകാലത്താണ് വക്കം കമ്മിറ്റി റിപ്പോർട്ട് പുറത്തായത്. ഇതിനെക്കുറിച്ച് പാർട്ടി തലത്തിൽ അന്വേഷണം നടത്തുമെന്ന് അദ്ദേഹം പറഞ്ഞു.