Home » » വിഎസിന്റെ മുഖവും വികൃതമായി. ടിപിയെ വിഎസ്‌ ഇറച്ചി വിലയ്‌ക്ക്‌ വിറ്റു തിരുവഞ്ചൂര്‍

വിഎസിന്റെ മുഖവും വികൃതമായി. ടിപിയെ വിഎസ്‌ ഇറച്ചി വിലയ്‌ക്ക്‌ വിറ്റു തിരുവഞ്ചൂര്‍

Written By Unknown on Friday, 21 March 2014 | 01:54

പെരിഞ്ഞനം* ടി.പി. ചന്ദ്രരശേഖരന്‍ വധക്കേസില്‍ പ്രതിപക്ഷ നേതാവ്‌ വി.എസ്‌. അച്യുതാനന്ദനും കൂറുമാറിയെന്ന്‌ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍. ടിപിക്കേസില്‍ ഏറ്റവും ഒടുവില്‍ കൂറുമാറിയ ആളാണ്‌ വിഎസ്‌. കൂറുമാറിയ സാക്ഷിയെപ്പോലെ വിഎസിന്റെ മുഖവും വികൃതമായി. ടിപിയെ വിഎസ്‌ ഇറച്ചി വിലയ്‌ക്ക്‌ വിറ്റുവെന്നും അദ്ദേഹം പറഞ്ഞു.
സത്യത്തിനൊപ്പം വിഎസുണ്ടാകുമെന്ന്‌ ജനങ്ങള്‍ കരുതി. വിഎസിന്റെ പിന്മാറ്റം നിലവാരമില്ലാത്ത നിലപാടാണെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. കോണ്‍ഗ്രസിന്റെ വാലാണെങ്കില്‍ ആര്‍എംപി ലോക്‌സഭ തിരഞ്ഞെടുപ്പില്‍ പതിന്നാലിടത്ത്‌ മത്സരിക്കുമോയെന്നും തിരുവഞ്ചൂര്‍ ചോദിച്ചു.

Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.