Home » » സോളാര്‍ അഴിമതിക്കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട്‌ വിഎസ്‌

സോളാര്‍ അഴിമതിക്കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട്‌ വിഎസ്‌

Written By Unknown on Friday, 21 March 2014 | 02:00

തിരുവനന്തപുരം: സോളാര്‍ അഴിമതിക്കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട്‌ പ്രതിപക്ഷനേതാവ്‌ വിഎസ്‌ അച്യുതാനന്ദന്‍ അടുത്തയാഴ്‌ച ഹൈക്കോടതിയില്‍ ഹര്‍ജി നല്‌കും. സോളാര്‍ കേസില്‍ മുഖ്യമന്ത്രി അടക്കമുള്ളവരുടെ പങ്ക്‌ അന്വേഷിക്കണമെന്നാവശ്യപ്പെട്ടാണ്‌ ഹര്‍ജി നല്‌കുന്നത്‌. സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ ശേഖര്‍ നാഫ്‌ദെ വിഎസിനു വേണ്‌ടി ഹാജരാകും.

കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസ്‌ ദുരുപയോഗം ചെയ്യപ്പെട്ടു എന്ന ആരോപണവും അന്വേഷിക്കണമെന്ന്‌ വിഎസ്‌ ഹര്‍ജിയില്‍ ആവശ്യപ്പെടും. സോളാര്‍ കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട്‌ ഹര്‍ജി നല്‌കുന്നതുമായി ബന്ധപ്പെട്ട്‌ ഡല്‍ഹിയില്‍ മുതിര്‍ന്ന അഭിഭാഷകരുമായി വിഎസ്‌ കൂടിക്കാഴ്‌ച നടത്തിയിരുന്നു.

Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.