Home » » സി.പി.എം പ്രാദേശികനേതാവിനെ സ്വാധീനിക്കാന്‍ മഠത്തിന്‍െറ ശ്രമം.

സി.പി.എം പ്രാദേശികനേതാവിനെ സ്വാധീനിക്കാന്‍ മഠത്തിന്‍െറ ശ്രമം.

Written By Unknown on Tuesday, 4 March 2014 | 17:50

കൊല്ലം: വള്ളിക്കാവിലെ അമൃതാനന്ദമയിമഠത്തിന് കീഴിലുള്ള സ്ഥാപനങ്ങള്നികുതിയടക്കുന്നില്ളെന്ന് കാട്ടി ഓംബുഡ്സ്മാന് പരാതി നല്കിയ സി.പി.എം പ്രാദേശികനേതാവിനെ സ്വാധീനിക്കാന്മഠത്തിന്െറ ശ്രമം.
പുതിയ കെട്ടിടങ്ങള്നിര്മിക്കുന്നതിന് മഠം വ്യാപകമായി പാടം നികത്തുന്നതിനെതിരെ സമരത്തിന് നേതൃത്വം നല്കിയ വി. വിജേഷിനെ മഠത്തിലേക്ക് വിളിപ്പിച്ച് അമൃതാനന്ദമയി തന്നെയാണ് സംസാരിച്ചത്.
 
മഠത്തിന് കീഴിലുള്ള സ്ഥാപനങ്ങള്നികുതിയടക്കുന്നില്ളെന്ന് കാട്ടി 2010ലാണ് വിജേഷ് ഓംബുഡ്സ്മാന് പരാതി നല്കിയത്.
പരാതിയുമായി മുന്നോട്ടുപോകുമെന്ന് വിജേഷ് അടുത്തിടെ വ്യക്തമാക്കിയിരുന്നു.
ഇതിനത്തെുടര്ന്നാണ് അമൃതാനന്ദമയിക്ക് സംസാരിക്കാന്താല്പര്യമുണ്ടെന്ന് പറഞ്ഞ് മഠവുമായി ബന്ധമുള്ള സുനില്നമ്പ്യാര്എന്നയാള്വിജേഷിനെ വിളിച്ചത്.
ഭക്തര്ക്ക് ദര്ശനം നല്കുന്നതിനിടയിലായിരുന്നു അമൃതാനന്ദമയി വിജേഷിനോട് സംസാരിച്ചത്. നാട്ടിലെങ്ങും പലരും പാടം നികത്തുകയും മറ്റും ചെയ്യുമ്പോള്മഠത്തിന്െറ കാര്യത്തില്മാത്രം സമരം നടത്തുന്നത് എന്തിനാണെന്ന ചോദ്യമാണ് അമൃതാനന്ദമയി ഉന്നയിക്കുന്നത്. കൊച്ചിയിലെ ലുലുമാളിന്െറ കാര്യം എടുത്തുപറയുകയും ചെയ്യുന്നുണ്ട്. നിയമം എല്ലാവര്ക്കും ഒരുപോലെ ബാധകമാണെന്നും മഠം ചെയ്യുമ്പോള്മാത്രം പ്രശ്നമാക്കുന്നതെന്തിനാണെന്ന ചോദ്യവും അവര്ഉന്നയിക്കുന്നുണ്ട്.
വിജേഷിന് എന്ത് ആവശ്യമുണ്ടെങ്കിലും അത് വന്നു ചോദിച്ചാല്പോരേയെന്നും അമൃതാനന്ദമയി ചോദിക്കുന്നു. അമൃതാനന്ദമയിയുമായി സംസാരിച്ച ശേഷം മഠത്തിന്െറ ചുമതലയുള്ള മാതൃദാസും വിജേഷുമായി സംസാരിച്ചു. പാടം നികത്തുന്നതിനെക്കുറിച്ചും അമൃതാനന്ദമയിക്ക് കൃത്യമായ അഭിപ്രായമുണ്ട്.
പാടം നികത്തിയാലും വെള്ളക്കെട്ട് നികത്തിയാലും ബോര്വെല്ഉണ്ടല്ളോ എന്നും അവര്ചൂണ്ടിക്കാട്ടുന്നുണ്ട്.
ശ്രീശ്രീ രവിശങ്കറും ആശാറാം ബാപ്പുവും സായിബാബയും അടക്കമുള്ളവര്സ്വന്തം കുടുംബാംഗങ്ങളെ ഉള്പ്പെടുത്തിയാണ് ട്രസ്റ്റ് രൂപവത്കരിച്ചതെങ്കില്താന്അങ്ങനെയല്ളെന്ന് അമൃതാനന്ദമയി വിശദീകരിക്കുന്നു.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.