തൊടുപുഴ* ഹൈറേഞ്ച് സംരക്ഷണ സമിതി
തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന്റെ പിന്തുണ സ്വീകരിക്കുമെന്ന് ഇടുക്കി
ബിഷപ് മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍. മലയോര ജനതയുടെ വികാരം
ഉള്‍ക്കൊള്ളാത്തയാള്‍ സ്‌ഥാനാര്‍ഥിയായാല്‍ യുഡിഎഫ് ഇടുക്കിയില്‍
രക്ഷപെടിില്ല. ഇക്കാര്യം പ്രതിരോധ മന്ത്രി എ.കെ.ആന്റണിയെ അറിയിച്ചതായും
അദ്ദേഹം പറഞ്ഞു.
അതേസമയം, മലയോര - തീരദേശജനതയുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നവരാകണം തിരഞ്ഞെടുപ്പില്‍ സ്‌ഥാനാര്‍ഥികളാകേണ്ടതെന്ന് കത്തോലിക്ക സഭയുടെ ഇടയലേഖനമിറക്കി. ജനങ്ങളുടെ വികാരങ്ങളെ ഉള്‍ക്കൊള്ളുന്നവരെ പാര്‍ലമെന്റില്‍ എത്തിക്കാന്‍ ശ്രമിക്കണമെന്നും ഇടയലേഖനത്തില്‍ ആഹ്വാനം ചെയ്യുന്നു. പരിസ്‌ഥിതി സംരക്ഷണത്തിന് ജീവിതവുമായുള്ള അഭേദ്യമായ ബന്ധം ഉള്‍ക്കൊള്ളുന്നതാണ് കത്തോലിക്കസഭയുടെ പാരമ്പര്യമെന്നും ഇടയലേഖനം ചൂണ്ടിക്കാട്ടി.
പക്ഷേ, മനുഷ്യനെ പരിഗണിക്കാതെ പരിസ്‌ഥിതിയെ സംരക്ഷിക്കുന്നതിനോട് സഭയ്‌ക്ക് യോജിപ്പില്ല. കേരള കത്തോലിക്ക മെത്രാന്‍സമിതി തയാറാക്കിയ ഇടയലേഖനം കുര്‍ബാനമധ്യേ പള്ളികളില്‍ വായിച്ചു. ലോക്‌സഭ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിലാണ് നിലപാട് വ്യക്‌തമാക്കി സഭ ഇടയലേഖനം തയാറാക്കിയിരിക്കുന്നത്.