ആലപ്പുഴ: ഫെഡറല്‍ ബാങ്കിനെ വിദേശ മൂലധന ശക്തികള്‍ക്ക്
കൈമാറാനുള്ള നീക്കത്തെ ചെറുത്തു തോല്‍പ്പിക്കണമെന്ന് ഓള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ്
അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി സി.എച്ച്.വെങ്കിടാചലം. ഫെഡറല്‍ ബാങ്ക് എംപ്ലോയീസ് യൂണിയന്‍
പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സ്വകാര്യ ബാങ്കുകളില്‍ 49 ശതമാനം മാത്രം അനുവദിച്ചിരിക്കുന്ന വിദേശ മൂലധന നിക്ഷേപ പരിധി പുതിയ ബാങ്കിങ് നിയമഭേദഗതിയിലൂടെ 74 ശതമാനമാക്കി ഉയര്‍ത്തിയതിന്റെ മറപിടിച്ചാണ് മാനേജ്‌മെന്റിന്റെ നീക്കം. ഫെഡറല്‍ ബാങ്ക് ഉള്‍പ്പടെ എല്ലാ സ്വകാര്യ ബാങ്കുകളും ദേശസാത്കരിക്കണമെന്നും വെങ്കിടാചലം ആവശ്യപ്പെട്ടു. കെ.മുരളീധരന്‍ പിള്ള, എം.എം.സണ്ണി എന്നിവര്‍ പ്രസംഗിച്ചു.
ഭാരവാഹികളായി എം.വി.രാജന്‍ (പ്രസി.), പി.പി.വര്‍ഗീസ്(ജന.സെക്ര.), എ.സി.ജോസഫ്, എ.കെ.വര്‍ഗീസ്, ഏലിയാസ് പീറ്റര്‍, സുവാശിഷ് ഗാംഗുലി, പി.എം.അംബുജന്‍,കെ.മനോജ്കുമാര്‍(വൈസ്.പ്രസി.), പി.മാത്യു ജോര്‍ജ്(സെക്ര.), കെ.കെ.കുഞ്ഞുമൊയ്തീന്‍(ഓര്‍ഗനൈസിങ് സെക്ര.), കെ.ഒ.ജോണി(ഖജാ.)എന്നിവരെ തിരഞ്ഞെടുത്തു.