ആറന്മുള: ദുരൂഹത നിറഞ്ഞ സ്വകാര്യകമ്പനിയില്‍ വിമാനത്താവളത്തിന്
ഷെയറെടുത്ത സര്‍ക്കാര്‍, രാജ്യസുരക്ഷയെ ബാധിക്കുന്ന പ്രശ്‌നത്തെ ലഘൂകരിക്കുകയാണെന്ന്
ബി.ജെ.പി. ദേശീയ നിര്‍വ്വാഹകസമിതിയംഗം അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള. ആറന്മുള വിമാനത്താവളവിരുദ്ധ
സത്യാഗ്രഹത്തിന്റെ 22-ാം ദിവസം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇന്ദിരാഗാന്ധിയുടെ കാലത്ത് പരിസ്ഥിതി സംരക്ഷണത്തിനായി ഭരണഘടന ഭേദഗതി ചെയ്തു. അതേപാര്‍ട്ടിയുടെ മുഖ്യമന്ത്രി, എം.പി., എം.എല്‍.എ. എന്നിവര്‍ ഇപ്പോള്‍ പരിസ്ഥിതികച്ചവടത്തിന് നേതൃത്വം നല്‍കുന്നു.
പ്രകൃതി കനിഞ്ഞുനല്‍കിയ ഗ്രാമത്തെ നിലനിര്‍ത്താനുള്ള പോരാട്ടത്തെ അട്ടിമറിക്കാനാണ് സര്‍ക്കാര്‍ശ്രമം. ഭരണകൂടത്തിന്റെ കാര്‍ക്കശ്യത്തെ നേരിട്ട് പരിസ്ഥിതി നിലനിര്‍ത്താന്‍ നടത്തുന്ന ആറന്മുള സമരം ഭാരതചരിത്രത്തില്‍ എഴുതിച്ചേര്‍ക്കപ്പെടും.
ആശയപരമായി വ്യത്യസ്തത പുലര്‍ത്തുന്നവര്‍ സാധാരണക്കാര്‍ക്കുവേണ്ടി ആറന്മുളയില്‍ ഒന്നിച്ചു പോരാടുകയാണ്. പൈകൃതസംസ്‌കാരത്തെ നശിപ്പിക്കാനുള്ള കച്ചവടസംസ്‌കാരത്തിന്റെ ശ്രമം ഐതിഹാസിക സമരത്തിലൂടെ പരാജയപ്പെടുത്തുമെന്നും ശ്രീധരന്‍പിള്ള പറഞ്ഞു. പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന സെക്രട്ടറി വി.എന്‍. മുരളി അധ്യക്ഷത വഹിച്ചു.