Home » » പ്രണയാഭ്യര്‍ഥന നിരസിച്ച എന്‍ജിനീയറിംഗ്‌ വിദ്യാര്‍ഥിനിയെ യുവാവ്‌ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചു.

പ്രണയാഭ്യര്‍ഥന നിരസിച്ച എന്‍ജിനീയറിംഗ്‌ വിദ്യാര്‍ഥിനിയെ യുവാവ്‌ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചു.

Written By Unknown on Tuesday, 4 March 2014 | 18:04

വിഴിഞ്ഞം : പ്രണയാഭ്യര്‍ഥന നിരസിച്ച എന്‍ജിനീയറിംഗ്‌ വിദ്യാര്‍ഥിനിയെ യുവാവ്‌ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചു. ആക്രമണത്തിന്‌ ശേഷം അമിതവേഗത്തില്‍ ബൈക്ക്‌ ഓടിച്ച്‌ മതിലില്‍ ഇടിച്ചുകയറ്റി ജീവനൊടുക്കി. കഴുത്തിനും കൈക്കും ഗുരുതരമായി പരിക്കേറ്റ യുവതിയെ മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിഴിഞ്ഞം വെണ്ണിയൂര്‍ നെല്ലിവിള മാവുവിള വീട്ടില്‍ രാജന്റെയും പരേതയായ സുലോചനയുടെയും മകന്‍ കുട്ടന്‍ എന്ന്‌ വിളിക്കുന്ന രഞ്‌ജിത്‌ (24) ആണ്‌ മരിച്ചത്‌. ഇന്നലെ വൈകുന്നേരം നാല്‌ മണിയോടെ പുല്ലാനിമുക്ക്‌ നെല്ലിവിള റോഡിലായിരുനനു സംഭവം.

കോളജില്‍ പോയശേഷം ബസിറങ്ങി വീട്ടിലേക്ക്‌ നടക്കുകയായിരുന്ന യുവതിയെ പിന്നില്‍ നിന്ന്‌ ബൈക്കിലെത്തിയ രഞ്‌ജിത്‌ കൈയില്‍ കരുതിയ വെട്ടുകത്തി കൊണ്‌ട്‌ വെട്ടുകയായിരുന്നുവെന്ന്‌ പോലീസ്‌ അറിയിച്ചു. തലക്കും കൈക്കും വെട്ടേറ്റുവീണ യുവതിയെ കണ്‌ടുനിന്ന മറ്റൊരാള്‍ ഓടിയെത്തിയതിനാല്‍ ജീവന്‍ രക്ഷിക്കാനായി. തുടര്‍ന്ന്‌ വിഷദ്രാവകം അകത്താക്കിയ യുവാവ്‌ വേഗത്തില്‍ ബൈക്ക്‌ ഓടിച്ച്‌ സമീപത്തെ വീടിന്റെ കരിങ്കല്‍ മതില്‍ക്കെട്ടില്‍ ഇടിച്ചു. ഇടിയുടെ ആഘാതത്തില്‍ തെറിച്ച്‌ റോഡില്‍ വീണ്‌ തലക്ക്‌ ഗുരുതരമായി പരിക്കേറ്റ്‌ കിടന്ന രഞ്‌ജിത്തിനെ വിഴിഞ്ഞത്ത്‌ നിന്നെത്തിയ പോലീസ്‌ ആശുപത്രിയിലേക്ക്‌ കൊണ്‌ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

പ്രേമാഭ്യര്‍ഥനയുമായി പുറകെ നടന്ന്‌ ശല്യം ചെയ്യുന്നതായി കാണിച്ച്‌ രഞ്‌ജിത്തിനെതിരെ യുവതിയുടെ രക്ഷകര്‍ത്താക്കള്‍ വിഴിഞ്ഞം പോലീസില്‍ നേരത്തെ പരാതി നല്‍കിയിരുന്നു. രണ്‌ട്‌ പ്രാവശ്യം സ്റ്റേഷനില്‍ വിളിച്ച്‌ വരുത്തിയ പോലീസ്‌ താക്കീത്‌ നല്‍കി വിട്ടയച്ചിരുന്നു. ഇതിനിടയിലാണ്‌ ഇന്നലെ ആക്രമണം നടത്തിയത്‌. വിഷക്കുപ്പിയും വെട്ടുകത്തിയും പോലീസ്‌ കണെ്‌ടടുത്തു. ഓട്ടോ ഡ്രൈവറായ രഞ്‌ജിത്ത്‌ സര്‍ക്കാര്‍ ഉദ്യോഗസ്ഥനായി പിഎസ്‌സി ലിസ്റ്റില്‍ ഉള്‍പ്പെട്ടിരുന്നതായും വിഴിഞ്ഞം പോലീസ്‌ പറയുന്നു.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.