Home » » ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായരുടെ പാര്‍ട്ടി പ്രവേശനം തിരഞ്ഞെടുപ്പിനു ശേഷം

ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായരുടെ പാര്‍ട്ടി പ്രവേശനം തിരഞ്ഞെടുപ്പിനു ശേഷം

Written By Unknown on Wednesday, 19 March 2014 | 09:33


കണ്ണൂര്‍* ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായരുടെ പാര്‍ട്ടി പ്രവേശനം തിരഞ്ഞെടുപ്പിനു ശേഷം ചര്‍ച്ച ചെയ്യുമെന്ന്‌ സിപിഎം നേതാവും കണ്ണൂരിലെ എല്‍ഡിഎഫ്‌ സ്‌ഥാനാര്‍ഥിയുമായ പി.കെ. ശ്രീമതി ബര്‍ലിനുമായി കൂടിക്കാഴ്‌ച നടത്തിയ ശേഷം അറിയിച്ചു. കേന്ദ്ര കമ്മിറ്റിയംഗം എന്ന നിലയിലാണ്‌ താന്‍ കുഞ്ഞനന്തന്‍ നായരെ കണ്ടതെന്ന്‌ ശ്രീമതി പറഞ്ഞു. അതേസമയം, ശ്രീമതിയുടെ വിജയത്തിനായി പ്രവര്‍ത്തിക്കുമെന്ന്‌ കുഞ്ഞനന്തന്‍ നായര്‍ വ്യക്‌തമാക്കി.
പി.കെ. ശ്രീമതിയുടെ വിജയം മാത്രമാണ്‌ തന്റെ ലക്ഷ്യം. ഇത്തവണ തന്റെ വോട്ട്‌ പി.കെ. ശ്രീമതിക്കാണ്‌. ആര്‍എംപി കോണ്‍ഗ്രസിന്റെ ബി ടീമായെന്നും ബര്‍ലിന്‍ പറഞ്ഞു. ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍ക്ക്‌ പാര്‍ട്ടിയിലേക്കു തിരിച്ചുവരാമെന്ന്‌ സിപിഎം പൊളിറ്റ്‌ ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്‌ണന്‍ പറഞ്ഞിരുന്നു.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.