Home » » പിണറായി വിജയനെ ഇപ്പോള്‍ അഴിമതിക്കാരനെന്ന്‌ വിളിക്കാനാവില്ലെന്ന്‌ വി.എസ്‌.

പിണറായി വിജയനെ ഇപ്പോള്‍ അഴിമതിക്കാരനെന്ന്‌ വിളിക്കാനാവില്ലെന്ന്‌ വി.എസ്‌.

Written By Unknown on Wednesday, 19 March 2014 | 18:56

എസ്‌.എന്‍.സി ലാവലിന്‍ കേസില്‍ സിപിഎം സംസ്‌ഥാന സെക്രട്ടറി പിണറായി വിജയനെ ഇപ്പോള്‍ അഴിമതിക്കാരനെന്ന്‌ വിളിക്കാനാവില്ലെന്ന്‌ പ്രതിപക്ഷനേതാവ്‌ വി.എസ്‌.അച്യുതാനന്ദന്‍. സി.ബി.ഐയുടെ കോടതി പിണറായി അടക്കമുള്ളവരെ ഒഴിവാക്കി. ഇനി മേല്‍നടപടികള്‍ ഉണ്ടായാല്‍ അഭിപ്രായം അപ്പോള്‍ പറയാമെന്നും വി.എസ്‌.അച്യുതാനന്ദന്‍ മനോരമ ന്യൂസിനോട്‌ പറഞ്ഞു.
ടി.പി വധത്തെക്കുറിച്ച്‌ സി.പി.എം നടത്തിയ അന്വേഷണത്തില്‍ തനിക്ക്‌ പൂര്‍ണ തൃപ്‌തിയാണുള്ളത്‌. കുറ്റക്കാരെ കണ്ടെത്തി നടപടിയെടുക്കുന്ന മറ്റേത്‌ പാര്‍ട്ടിയാണ്‌ ഉള്ളതെന്നും വി.എസ്‌.അച്യുതാനന്ദന്‍ ചോദിച്ചു. ഇനി ഇക്കാര്യത്തില്‍ പാര്‍ട്ടിയില്‍ നിന്ന്‌ വ്യത്യസ്‌തമായ നിലപാടുണ്ടാകില്ലെന്നും വി.എസ്‌ പറഞ്ഞു.

Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.