Home » » പുത്രസമ്പാദനത്തിന്‌ സ്ത്രീകള്‍ ഭര്‍ത്താവിനൊപ്പം ശയിക്കണം. എന്നാല്‍ മറ്റു സമയങ്ങളില്‍ അവള്‍ക്ക്‌ സുഖംതേടി എവിടെയും പോകാം ശശിതരൂരിന്റെ ഭാരതസ്ത്രീകളെക്കുറിച്ചുള്ള കാഴ്ചപ്പാട്‌ തെരഞ്ഞെടുപ്പ്‌ ചര്‍ച്ചയാകുന്നു.

പുത്രസമ്പാദനത്തിന്‌ സ്ത്രീകള്‍ ഭര്‍ത്താവിനൊപ്പം ശയിക്കണം. എന്നാല്‍ മറ്റു സമയങ്ങളില്‍ അവള്‍ക്ക്‌ സുഖംതേടി എവിടെയും പോകാം ശശിതരൂരിന്റെ ഭാരതസ്ത്രീകളെക്കുറിച്ചുള്ള കാഴ്ചപ്പാട്‌ തെരഞ്ഞെടുപ്പ്‌ ചര്‍ച്ചയാകുന്നു.

Written By Unknown on Thursday, 27 March 2014 | 19:14

തിരുവനന്തപുരം: പുത്രസമ്പാദനത്തിന്‌ സ്ത്രീകള്‍ ഭര്‍ത്താവിനൊപ്പം ശയിക്കണം. എന്നാല്‍ മറ്റു സമയങ്ങളില്‍ അവള്‍ക്ക്‌ സുഖംതേടി എവിടെയും പോകാം.

ശശിതരൂരിന്റെ ഭാരതസ്ത്രീകളെക്കുറിച്ചുള്ള കാഴ്ചപ്പാട്‌ തെരഞ്ഞെടുപ്പ്‌ ചര്‍ച്ചയാകുന്നു. തന്റെ നിലപാട്‌ ന്യായീകരിക്കാന്‍ കേരളത്തിലെ നായര്‍ സ്ത്രീകളെ തരൂര്‍ ഉദാഹരിച്ചതും വിവാദമാകുന്നു. ഭാര്യമാര്‍ തങ്ങളെ സ്വീകരിക്കാന്‍ തയ്യാറാണോ അല്ലയോ എന്ന്‌ നായര്‍ സമുദായത്തിലെ പുരുഷന്മാര്‍ മനസ്സിലാക്കിയിരുന്നത്‌ അവളുടെ മുറിക്കുപുറത്ത്‌ മറ്റൊരു പുരുഷന്റെ ചെരുപ്പ്‌ ഉണ്ടോ എന്ന്‌ നോക്കിയായിരുന്നു എന്നാണ്‌ “ദ ഗ്രേറ്റ്‌ ഇന്ത്യന്‍ നോവല്‍” എന്ന പുസ്തകത്തില്‍ തരൂര്‍ പറയുന്നത്‌. 


മഹാഭാരത കഥ പശ്ചാത്തലമാക്കി കഴിഞ്ഞ നൂറുവര്‍ഷത്തെ ഇന്ത്യന്‍ രാഷ്ട്രീയരംഗത്തെ വിലയിരുത്തുന്ന തരൂരിന്റെ നോവലാണ്‌ ദ ഗ്രേറ്റ്‌ ഇന്ത്യന്‍ നോവല്‍. പുസ്തകത്തില്‍ ബഹുഭര്‍തൃത്വത്തെപ്പറ്റി പറയുന്ന ഭാഗത്താണ്‌ കേരളത്തിലെ നായര്‍ സമുദായത്തെപ്പറ്റി തരൂര്‍ പരാമര്‍ശിക്കുന്നത്‌. വംശത്തിന്റെ നിലനില്‍പ്പിനായി പാണ്ഡുവും കുന്തിയും തമ്മില്‍ നടക്കുന്ന സംഭാഷണങ്ങള്‍ക്കിടെയാണ്‌ പുസ്തകത്തിലെ സമുദായ പരാമര്‍ശങ്ങള്‍. 


അനപത്യദുഃഖത്താല്‍ ഉഴലുന്ന കുന്തിയെ പാണ്ഡു സമാധാനിപ്പിക്കുന്നു. ഒരാള്‍ക്ക്‌ പിന്തുടര്‍ച്ചാവകാശികളില്‍ നിന്ന്‌ ആറുതരത്തില്‍ മക്കളെ കണ്ടെത്താം.സാധാരണനിലയില്‍ ഭാര്യയില്‍ പിറന്ന മകനുണ്ടാകാം. ഇതിനൊന്നും സാധ്യതയില്ലെങ്കില്‍ ഭാര്യയ്ക്ക്‌ അനുചിതമായ ആഗ്രഹങ്ങള്‍ പുലര്‍ത്താത്ത ഒരു നല്ല മനുഷ്യനില്‍ നിന്ന്‌ പുത്രനെ നേടാം. അതല്ലെങ്കില്‍ പരപുരുഷന്‌ പണം നല്‍കി ഒരു പുത്രനെ സ്വന്തമാക്കാം. മരണശേഷം ലഭിക്കുന്ന സന്തതിയെയും കന്യകയായിരിക്കെ ഒരു സ്ത്രീക്ക്‌ പിറക്കുന്ന കുഞ്ഞിനെയും മകനായി സ്വീകരിക്കാം. ഇങ്ങനെ പന്ത്രണ്ടുരീതികളില്‍ ഇഷ്ടമുള്ള മാര്‍ഗ്ഗത്തിലൂടെ കുന്തി മകനെ നേടി തന്റെ വംശം നിലനിര്‍ത്തണമെന്നാണ്‌ പാണ്ഡു ആവശ്യപ്പെടുന്നത്‌.


തനിക്ക്‌ തുല്യനോ തന്നേക്കാളും ഉയര്‍ന്നവനോ ആയവരില്‍ നിന്ന്‌ പുത്രനെ സ്വീകരിക്കാന്‍ പാണ്ഡു നിര്‍ദ്ദേശിക്കുന്നു. ഭാരതസ്ത്രീകള്‍ പിന്നിട്ട ഒരു നൂറ്റാണ്ടിലെ ആചാരങ്ങളെ പിന്തുടരുന്ന ശീലമുള്ളവരാണെന്നും അതിനുമുമ്പിലെ സഹസ്രാബ്ദങ്ങളിലെ ആചാരങ്ങളെ പാലിക്കാന്‍ അവര്‍ മുതിരാറില്ലെന്നും തരൂര്‍ ഈ ഭാഗത്ത്‌ പരാമര്‍ശിക്കുന്നു. ഇതോടൊപ്പമാണ്‌ ഉദാഹരണമായി നായര്‍ സ്ത്രീകളെപ്പറ്റിയും തരൂര്‍ നിരീക്ഷണം നടത്തുന്നത്‌.

Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.