Home » » രാധയുടെ മൃതദേഹം കണെ്‌ടത്തിയ കുളം വറ്റിച്ച്‌ പരിശോധിക്കുന്നതിനുള്ള ശ്രമം ആരംഭിച്ചു.

രാധയുടെ മൃതദേഹം കണെ്‌ടത്തിയ കുളം വറ്റിച്ച്‌ പരിശോധിക്കുന്നതിനുള്ള ശ്രമം ആരംഭിച്ചു.

Written By Unknown on Wednesday, 5 March 2014 | 21:04

പൂക്കോട്ടുംപാടം: നിലമ്പൂര്‍ ബ്ലോക്ക്‌ കോണ്‍ഗ്രസ്‌ ഓഫീസിലെ തൂപ്പുകാരിയായിരുന്ന രാധയുടെ മൃതദേഹം കണെ്‌ടത്തിയ കുളം വറ്റിച്ച്‌ പരിശോധിക്കുന്നതിനുള്ള ശ്രമം ആരംഭിച്ചു.

ചുള്ളിയോട്‌ ഉണ്ണിക്കുളത്തെ സ്വകാര്യ വ്യക്‌തിയുടെ കൃ ഷിയിടത്തിലെ കുളമാണ്‌ വറ്റിക്കുന്നത്‌. ഒരു ഡീസല്‍ മോട്ടോര്‍ ഉള്‍പ്പെടെ ആറോളം മോട്ടോറുകള്‍ കുളത്തിന്‌ സമീപം സജ്ജീകരിച്ചിട്ടുണ്‌ട്‌. നീരൊഴുക്കും ആഴവുമുള്ളതിനാല്‍ വ്യാഴാഴ്‌ച പുലര്‍ച്ചയോടെ മാത്രമെ കുളം പൂര്‍ണമായും വറ്റിക്കാനാകൂവെന്നാണ്‌ നിഗമനം. സ്ഥലത്ത്‌ പോലീസ്‌ കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്‌ട്‌. ഫെബ്രുവരി ഒമ്പതിന്‌ വൈകുന്നേരത്തോടെയാണ്‌ ചാക്കില്‍ കെട്ടിയ നിലയില്‍ കുളത്തില്‍ മൃതദേഹം കണെ്‌ടത്തിയത്‌.

തുടര്‍ന്ന്‌ നടന്ന അന്വേഷണത്തില്‍ മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ പഴ്‌സണല്‍ സ്‌റ്റാഫ്‌ അംഗമായിരുന്ന ബിജു, സുഹൃത്ത്‌ ഷംസുദീന്‍ എന്നിവര്‍ പോലീസ്‌ പിടിയിലാവുകയായിരുന്നു. കുളം വറ്റിച്ച്‌ പരിശോധന നടത്തണമെന്നാവശ്യപ്പെട്ട്‌ വിവിധ രാഷ്‌ട്രീയ പാര്‍ട്ടികളും വനിതാ, യുവജന സം ഘടനകളും രംഗത്തെത്തിയിരുന്നു. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ഇതേ ആവശ്യമുന്നയിച്ച്‌ കുള ത്തിലേക്ക്‌ മാര്‍ച്ചും നടത്തിയിരുന്നു. ഇതേ തുടര്‍ന്നാണ്‌ നാട്ടുകാരുടെ ആശങ്കയകറ്റാന്‍ കുളം വറ്റിക്കാന്‍ തീരുമാനിച്ചത്‌.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.