ന്യൂഡല്‍ഹി: അനുമതി തേടാതെ ഗുജറാത്തില്‍ റാലി
നടത്താന്‍ ശ്രമിച്ച ആം ആദ്‌മി പാര്‍ട്ടി നേതാവ് അരവിന്ദ് കേജരിവാളിന്റെ
നടപടി തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്നു കേന്ദ്ര
തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഇക്കാര്യത്തില്‍ വിശദീകരണം ആരാഞ്ഞ് കമ്മീഷന്‍
കേജരിവാളിനും ആം ആദ്‌മി പാര്‍ട്ടിക്കും നോട്ടീസയച്ചു. അതേസമയം, ബിജെപി
ആസ്ഥാനത്തുണ്‌ടായ ആം ആദ്‌മി പാര്‍ട്ടി- ബിജെപി സംഘര്‍ഷത്തിന്റെ
അടിസ്ഥാനത്തില്‍ 14 പേരെ ഡല്‍ഹി പോലീസ് അറസ്‌റ്റ് ചെയ്‌ത് ജാമ്യത്തില്‍
വിട്ടയച്ചു.
ഗുജറാത്തിലെ വികസനം കണെ്‌ടത്താനുള്ള അരവിന്ദ് കേജരിവാളിന്റെ പരിപാടി ബുധനാഴ്‌ച റോഡ് ഷോയായതോടെ പോലീസ് നടപടിയെടുക്കുകയും കേജരിവാളിനെ കസ്റ്റഡിയിലെടുത്തു വിട്ടയ്‌ക്കുകയുമായിരുന്നു. ഇതിനെതിരേ എഎപി പ്രവര്‍ത്തകര്‍ ബിജെപി ആസ്ഥാനത്തേക്കു നടത്തിയ മാര്‍ച്ച് അക്രമാസക്തമാകുകയും ബിജെപി- എഎപി പ്രവര്‍ത്തകര്‍ തമ്മില്‍ത്തല്ലുകയുമായിരുന്നു. ആക്രമണത്തില്‍ മുപ്പതോളം ആളുകള്‍ക്ക് പരിക്കേറ്റു. ഇതിനെതിരേ ബിജെപി തെരഞ്ഞെടുപ്പു കമ്മീഷനും പോലീസിനും പരാതി നല്‍കി. ഇതിന്റെ അടിസ്ഥാനത്തിലാണ് കമ്മീഷനും പോലീസും നടപടിയെടുത്തത്.