തിരുവനന്തപുരം:
നിലപാട് വ്യക്തമാക്കാത്ത കേരള കോണ്ഗ്രസിനെ
അന്ധമായി പിന്തുണക്കേണ്ടെന്ന് സി.പി.ഐ. കസ്തൂരിരംഗന്‍
വിഷയത്തില്‍ തരംപോലെ നിലപാട് മാറ്റുന്ന
നടപടിയാണ് കേരള കോണ്ഗ്രസ്
മാണി വിഭാഗത്തിന്േറത്.
ഇക്കാര്യത്തില്‍ ഒരുറപ്പം കിട്ടാതെ സി.പി.എം
നേതാക്കള്‍ സ്വാഗതം ചെയ്യരുതായിരുന്നെന്നും ബുധനാഴ്ച
ചേര്ന്ന സി.പി.ഐ
സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. കേരള കോണ്ഗ്രസിന്െറ കാര്യത്തില്‍
എടുത്തുചാട്ടമല്ല വേണ്ടതെന്നും സി.പി.ഐ വിലയിരുത്തി.
തെരഞ്ഞെടുപ്പ് പ്രഖ്യാപനം പുറത്തുവന്ന സാഹചര്യത്തില്‍
സ്ഥാനാര്‍ഥി നിര്ണയത്തിനായി 11,12 തീയതികളില്‍ നിശ്ചയിച്ചിരുന്ന സംസ്ഥാന നേതൃയോഗങ്ങള്‍ 10,11 തീയതികളിലേക്ക്
മാറ്റുന്ന കാര്യവും എക്സിക്യൂട്ടീവ് ചര്ച്ച ചെയ്തു.
തെരഞ്ഞെടുപ്പില്‍ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ തൃപ്തികരമാണെന്നാണ്
വിലയിരുത്തല്‍. സംസ്ഥാന സെക്രട്ടറി തെരഞ്ഞെടുപ്പില്‍
മത്സരിക്കേണ്ടന്ന കാര്യത്തിലും ധാരണയായിട്ടുണ്ട്.
നിലവില്‍ തെരഞ്ഞെടുപ്പിന് ഒരു മാസം മുമ്പേ സീറ്റ് വിഭജനം പൂര്ത്തിയാക്കി മുന്നിലത്തൊനാകുമെന്നാണ് എല്‍.ഡി.എഫിന്െറ കണക്കുകൂട്ടല്‍. ഏപ്രില്‍ 10ന് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കെ ഈ മാസം 10നുള്ളില്‍ സീറ്റ് വിഭജന ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കാമെന്നാണ് ഇടത് മുന്നണിയുടെ പ്രതീക്ഷ. ഈ മാസം ഏഴിന് ഉഭയകക്ഷി ചര്ച്ചയും 10ന് മുന്നണിയോഗവുമാണ് നിശ്ചയിച്ചിട്ടുള്ളത്. സീറ്റ് വിഭജനം സംബന്ധിച്ച് ഘടകകക്ഷികള്‍ തര്‍ക്കങ്ങള്‍ ഉന്നയിച്ചാലും പരിഹരിക്കാന്‍ രണ്ട് ദിവസത്തെ എല്‍.ഡി.എഫ് യോഗം പര്യാപ്തമാകുമെന്നാണ് മുന്നണി നേതൃത്വം കണക്കുകൂട്ടുന്നത്. കോണ്ഗ്രസ്(എസ്) ഉള്പ്പെടെ എല്ലാവരും സീറ്റ് ആവശ്യപ്പെടുന്നുണ്ടെങ്കിലും ആര്‍.എസ്.പിയുടെ ആവശ്യം മാത്രമാണ് മുന്നണി ഗൗരവമായി പരിഗണിക്കുന്നത്.
കൊല്ലത്ത് മുതിര്ന്ന നേതാവ് എം.എ. ബേബി മത്സരിക്കുന്ന സാഹചര്യത്തില്‍ ആര്‍.എസ്.പിയെ പിണക്കാതെ മുന്നോട്ട് കൊണ്ടു പോകണമെന്ന് സി.പി.എമ്മും വിലയിരുത്തുന്നുണ്ട്. അതേസമയം കോട്ടയം, ഇടുക്കി മണ്ഡലങ്ങളില്‍ അന്തിമ തീരുമാനമെടുക്കാന്‍ കസ്തൂരിരംഗന്‍ വിഷയത്തില്‍ കേരള കോണ്‍ഗ്രസിനുള്ളില്‍ നടക്കുന്ന ധ്രുവീകരണമെന്താകുമെന്നറിയാന് എല്‍.ഡി.എഫ് നേതൃത്വത്തിന് കാത്തിരിക്കേണ്ടിയും വരും.