Home » » രാജസ്ഥാനില്‍ നാലുവയസുകാരിയായ നാടോടിബാലിക മാനഭംഗത്തിനിരയായി.

രാജസ്ഥാനില്‍ നാലുവയസുകാരിയായ നാടോടിബാലിക മാനഭംഗത്തിനിരയായി.

Written By Unknown on Wednesday, 5 March 2014 | 20:48

ജയ്‌പൂര്‍: രാജസ്ഥാനില്‍ നാലുവയസുകാരിയായ നാടോടിബാലിക മാനഭംഗത്തിനിരയായി. അല്‍വാര്‍ ജില്ലയിലെ മാന്‍ഡാന്‍ ഗ്രാമത്തിലാണ്‌ സംഭവം. രക്തത്തില്‍ കുളിച്ച നിലയില്‍ കുട്ടിയെ സമീപത്തെ കുറ്റിക്കാട്ടില്‍ നിന്നു കണെ്‌ടത്തുകയായിരുന്നു. ഗുരുതരപരിക്കുകളോടെ കുട്ടിയെ ജയ്‌പൂര്‍ എസ്‌എംഎസ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മാതാപിതാക്കള്‍ ജോലിക്കായി പുറത്തുപോയപ്പോഴായിരുന്നു സംഭവം. വഴിയരികിലെ ഷെഡില്‍ ഒറ്റക്കായിരുന്ന കുട്ടിയെ അജ്ഞാതന്‍ തട്ടിക്കൊണ്‌ടുപോയശേഷം മാനഭംഗത്തിനിരയാക്കുകയായിരുന്നു. മാതാപിതാക്കള്‍ തിരിച്ചെത്തിയപ്പോള്‍ കുറ്റിക്കാടിനുള്ളില്‍ അവശനിലയില്‍ കിടക്കുന്ന കുട്ടിയെയാണ്‌ കണ്‌ടത്‌. ഉടന്‍ തന്നെ കുട്ടിയെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പോലീസ്‌ കേസെടുത്ത്‌ അന്വേഷണം ആരംഭിച്ചു.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.