Home » » വയനാട്ടില്‍ എം.ഐ. ഷാനവാസ്‌ എംപിക്കെതിരെ പോസ്‌റ്റര്‍ പ്രചാരണം.

വയനാട്ടില്‍ എം.ഐ. ഷാനവാസ്‌ എംപിക്കെതിരെ പോസ്‌റ്റര്‍ പ്രചാരണം.

Written By Unknown on Wednesday, 5 March 2014 | 20:54

കല്‍പ്പറ്റ* വയനാട്ടില്‍ എം.ഐ. ഷാനവാസ്‌ എംപിക്കെതിരെ പോസ്‌റ്റര്‍ പ്രചാരണം. വയനാട്‌ സംരക്ഷണ സമിതിയുടെ പേരിലാണ്‌ പോസ്‌റ്ററുകള്‍.
കസ്‌തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ ഇരട്ടത്താപ്പ്‌ നയമാണ്‌ ഷാനവാസിന്റേതെന്നും ഷാനവാസിനെ വീണ്ടും മല്‍സരിപ്പിക്കരുതെന്നും പോസ്‌റ്ററില്‍ ആവശ്യപ്പെടുന്നു.

വയനാടിന്റെ വികസനത്തിന്‌ വാഗ്‌ദാനങ്ങള്‍ മാത്രമാണ്‌ ഷാനവാസ്‌ നടത്തിയിരിക്കുന്നത്‌. കെപിസിസി അധ്യക്ഷന്‍ വി.എം. സുധീരന്‌ ഒരു തുറന്ന കത്ത്‌ എന്ന നിലയിലാണ്‌ പോസ്‌റ്ററുകള്‍.

വയനാട്‌ പാക്കേജ്‌ നടപ്പില്‍ വരുത്തിയില്ല. ഷാനവാസിനെ മത്സരിപ്പിച്ചാല്‍ തോല്‍പ്പിക്കുമെന്നും പോസ്‌റ്ററില്‍ പറയുന്നു.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.