താമരശ്ശേരി: കഴിഞ്ഞ അഞ്ചു വര്‍ഷമായി ഒരു പ്രദേശത്തെ ജനങ്ങള്‍ നടത്തിവന്ന
കാരാടി ബാര്‍ വിരുദ്ധ സമരം വിജയിച്ചു. എം.കെ. രാഘവന്‍ എം.പി, സി.
മോയിന്‍കുട്ടി എം.എല്‍.എ, വി.എം. ഉമ്മര്‍ മാസ്റ്റര്‍ എം.എല്‍.എ എന്നിവര്‍
ചേര്‍ന്ന് ബാര്‍ ഉടമയുമായി നടത്തിയ ചര്‍ച്ചയിലാണ് കാരാടിയില്‍ ബാര്‍
തുറന്നുപ്രവര്‍ത്തിക്കുകയില്ല എന്ന തീരുമാനത്തിലത്തെിയത്. രണ്ടു ദിവസം
മുമ്പ് സമരപ്പന്തലിലത്തെിയ എം.കെ.രാഘവന്‍ 48 മണിക്കൂറിനുള്ളില്‍
പ്രശ്നപരിഹാരം ഉണ്ടാക്കുമെന്നും അതിനു കഴിഞ്ഞില്ളെങ്കില്‍ തെരഞ്ഞെടുപ്പ്
പ്രചാരണം മാറ്റിവെച്ച് സത്യഗ്രഹികളോടൊപ്പം ഇരിക്കുമെന്നും
പ്രഖ്യാപിച്ചിരുന്നു. 48 മണിക്കൂര്‍ തീരുന്ന ഇന്നലെ രാത്രി ഒമ്പതു മണിയോടെ
സമരപ്പന്തലിലത്തെി അദ്ദേഹം തീരുമാനം പ്രഖ്യാപിക്കുകയായിരുന്നു. പ്രഖ്യാപനം
വന്നതോടെ തടിച്ചുകൂടിയ ജനക്കൂട്ടം ആരവങ്ങള്‍ മുഴക്കിയും പടക്കം
പൊട്ടിച്ചും ആഹ്ളാദം പ്രകടിപ്പിച്ചു. സമാപന ചടങ്ങില്‍ സത്യഗ്രഹത്തിന്
നേതൃത്വം നല്‍കിയ ഇയ്യച്ചേരി കുഞ്ഞികൃഷ്ണന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു.
ഫാ. വര്‍ഗീസ് മുഴുത്തേറ്റ് സ്വാഗതം പറഞ്ഞു. സി. മോയിന്‍കുട്ടി എം.എല്‍.എ,
വി.എം. ഉമ്മര്‍ മാസ്റ്റര്‍ എം.എല്‍.എല്‍, എം.എ. റസാഖ് മാസ്റ്റര്‍, പി.സി.
ഹബീബ് തമ്പി, ഇ. അബൂബക്കര്‍, കെ.വി. മുഹമ്മദ് തുടങ്ങിയവര്‍ സംസാരിച്ചു.
ചടങ്ങിന്‍െറ സമാപനത്തിലാണ് ബാര്‍ പൂട്ടിയ വിവരം എം.കെ. രാഘവന്‍ പ്രഖ്യാപിച്ചത്. ഇയ്യച്ചേരി കുഞ്ഞികൃഷ്ണന്‍ മാസ്റ്ററുടെ നിര്‍ദേശപ്രകാരം ജനക്കൂട്ടം ആഹ്ളാദപ്രകടനം നടത്താതെ പിരിഞ്ഞുപോവുകയായിരുന്നു.
ചടങ്ങിന്‍െറ സമാപനത്തിലാണ് ബാര്‍ പൂട്ടിയ വിവരം എം.കെ. രാഘവന്‍ പ്രഖ്യാപിച്ചത്. ഇയ്യച്ചേരി കുഞ്ഞികൃഷ്ണന്‍ മാസ്റ്ററുടെ നിര്‍ദേശപ്രകാരം ജനക്കൂട്ടം ആഹ്ളാദപ്രകടനം നടത്താതെ പിരിഞ്ഞുപോവുകയായിരുന്നു.








