Home » » സലിംരാജ് കേസിൽ ഹൈക്കോടതി വിമർശനം ഇടതുപക്ഷ പ്രവർത്തകർ നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം.

സലിംരാജ് കേസിൽ ഹൈക്കോടതി വിമർശനം ഇടതുപക്ഷ പ്രവർത്തകർ നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം.

Written By Unknown on Friday, 28 March 2014 | 10:21

തിരുവനന്തപുരം: സലിംരാജ് കേസിൽ ഹൈക്കോടതി വിമർശനം ഏൽക്കേണ്ടി വന്ന  മുഖ്യമന്ത്രി രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് ഇടതുപക്ഷ  പ്രവർത്തകർ നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം.
വൈകുന്നേരം ഡി.വൈ.എഫ്.ഐ പ്രവർത്തകരാണ് ആദ്യം സെക്രട്ടേറിയറ്റ് മാർച്ച് നടത്തിയത്.  പ്രവർത്തകർ ബാരിക്കേഡ് തള്ളിയിട്ട് സെക്രട്ടേറിയറ്റിന് അകത്ത് പ്രവേശിക്കാൻ ശ്രമിച്ചത് പൊലീസ് തടഞ്ഞതോടെയാണ്  ഉന്തും തള്ളുമുണ്ടായത്. തുടർന്ന് ബാരിക്കേഡ് വലിച്ചിട്ട് എം.ജി റോഡ് ഉപരോധിക്കാൻ ശ്രമിച്ചു. ഇതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. തുടർന്ന് പാളയം ഭാഗത്തേക്ക് പ്രവർത്തകർ പ്രതിഷേധ മാർച്ച് നടത്തി. ഇവർ പോയതിന് തൊട്ടു പിന്നാലെ സി.പി.ഐ സംസ്ഥാന സെക്രട്ടറി പന്ന്യൻ രവീന്ദ്രന്റെ നേതൃത്വത്തിൽ എൽ.ഡി.എഫ് പ്രവർത്തകർ പ്രതിഷേധവുമായി എത്തി. ബാരിക്കേഡുകൾ മറിച്ചിടാൻ ശ്രമിച്ചത് പൊലീസ് തടഞ്ഞതോടെ പ്രവർത്തകർ ജലപീരങ്കി 'വരുണി"ന്റെ ചില്ലുകൾ അടിച്ചു തകർത്തു. തുടർന്ന്  നേതാക്കൾ ഇടപ്പെട്ട് പ്രവർത്തകരെ ശാന്തരാക്കി. മാർച്ച് പന്ന്യൻ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. നീതി ബോധമുണ്ടെങ്കിൽ ജനാധിപത്യത്തിൽ വിശ്വാസമുണ്ടെങ്കിൽ ഒരു നിമിഷം പാഴാക്കാതെ അദ്ദേഹം രാജി വെയ്ക്കണമെന്ന് പന്ന്യൻ ആവശ്യപ്പെട്ടു.എം.വിജയകുമാർ, വി.ശിവൻകുട്ടി എം.എൽ.എ, വി. സുരേന്ദ്രൻപിള്ള,  വി.ഗംഗാധരൻ നാടാർ, ആറ്റിങ്ങൽ രാമചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.