Home » » നിയമം ലംഘിച്ച് കോൺഗ്രസും ബിജെപിയും കോടികളുടെ വിദേശ പണം കൈക്കലാക്കിയെന്ന് കോടതി

നിയമം ലംഘിച്ച് കോൺഗ്രസും ബിജെപിയും കോടികളുടെ വിദേശ പണം കൈക്കലാക്കിയെന്ന് കോടതി

Written By Unknown on Friday, 28 March 2014 | 10:26

ന്യൂഡൽഹി: നിയമലംഘനം നടത്തി ബ്രിട്ടനിലെ ഒരു കന്പനിയിൽനിന്ന് കോൺഗ്രസും ബിജെപിയും കോടിക്കണക്കിന് രൂപയുടെ സംഭാവന സ്വീകരിച്ചതായി ഡൽഹി ഹൈക്കോടതി കണ്ടെത്തി. രണ്ടു പാർട്ടികൾക്കുമെതിരെ നടപടി സ്വീകരിക്കാൻ തിരഞ്ഞെടുപ്പു കമ്മീഷനോടും കേന്ദ്ര ആഭ്യന്തര വകുപ്പിനോടും കോടതി ആവശ്യപ്പെട്ടു. ഈ പാർട്ടികൾ സ്വീകരിച്ച സംഭാവനകൾ പരിശോധിക്കാനും ആറു മാസത്തിനകം നടപടി സ്വീകരിക്കാനുമാണ് ആവശ്യപ്പെട്ടിരിക്കുന്നത്. 

വിദേശത്തുനിന്നുള്ള സംഭാവനകളുടെ നിയന്ത്രണം സംബന്ധിച്ച നിയമം (എഫ്.സി.ആർ.എ)​ ലംഘിച്ച് രണ്ടു പാർട്ടികളും പണം സ്വീകരിച്ചുവെന്ന് ആരോപിച്ചുകൊണ്ട് മുൻ ഗവ.സെക്രട്ടറി ഇ.എ.എസ് ശർമ്മ ഒരു ജീവകാരുണ്യ സംഘടനയുടെ പേരിൽ സമർപ്പിച്ച ഹർജി പരിഗണിച്ചുകൊണ്ടാണ് കോടതി നടപടിയെടുക്കാൻ ഉത്തരവിട്ടത്. 

വേദാന്ത റിസോഴ്സസ് എന്ന കന്പനി വഴിയാണ് പണം ഈ പാർട്ടികൾക്കെത്തിയത്. വിദേശത്ത് രജിസ്റ്റർ ചെയ്ത വേദാന്തയുടെ ഇന്ത്യയിലെ സ്ഥാപനങ്ങളായ സ്‌റ്റെർലൈറ്റ് ഇൻഡസ്ട്രീസ്,​ സെസ ഗോവ,​ മാൽകോ എന്നിവ നൽകിയ സംഭാവനകളും വിദേശ പണത്തിന്റെ പരിധിയിൽവരുമെന്ന് കോടതി ചൂണ്ടിക്കാട്ടി. 2011​-12ൽ വേദാന്ത 13 കോടിയും സ്റ്റെർലൈറ്റ് അഞ്ചു കോടിയും രണ്ട് പാർട്ടികൾക്കുമായി നൽകിയിരുന്നു. കേന്ദ്ര ധനമന്ത്രി പി.ചിദംബരം 2004 വരെ വേദാന്തയുടെ ഡയറക്ടറായിരുന്ന സ്ഥിതിക്ക് സർക്കാർ നടപടിയെടുക്കുകയില്ലെന്ന് ഹർജിയിൽ ആരോപിച്ചിരുന്നു.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.