Home » » മുഖ്യമന്ത്രിയുടേത് നാണംകെട്ട സമീപനം -വി.എസ്

മുഖ്യമന്ത്രിയുടേത് നാണംകെട്ട സമീപനം -വി.എസ്

Written By Unknown on Friday, 28 March 2014 | 10:30

ശാസ്താംകോട്ട: ഹൈകോടതി വിധി വന്നിട്ടും മുഖ്യമന്ത്രി സ്വീകരിക്കുന്ന സമീപനം നാണംകെട്ടവനും ആലും തമ്മിലുള്ള കഥ ഓര്‍മിപ്പിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. കോടതി പരാമര്‍ശത്തെ തുടര്‍ന്ന് നിരവധി മന്രതിമാരും കേന്ദ്രമന്ത്രിമാരും രാജിവച്ചിട്ടുണ്ട്. മുഖ്യമന്ത്രിക്കെതിരെ ഹൈകോടതി രൂക്ഷ വിമര്‍ശം നടത്തിയിട്ടും ഉമ്മന്‍ചാണ്ടി രാജിവക്കാതെ കസേരയില്‍ കടിച്ചു തൂങ്ങിക്കിടക്കുകയാണെന്നും വി.എസ് പറഞ്ഞു. കൊല്ലം മണ്ഡലത്തിലെ സ്ഥാനാര്‍ഥിയായ എം.എ ബേബിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.