Home » » ഉമ്മന്‍‌ചാണ്ടിയുടെ കള്ളക്കളി പുറത്തായെന്ന് പിണറായി; മുഖ്യമന്ത്രി പറയുമെന്ന് സുധീരന്‍

ഉമ്മന്‍‌ചാണ്ടിയുടെ കള്ളക്കളി പുറത്തായെന്ന് പിണറായി; മുഖ്യമന്ത്രി പറയുമെന്ന് സുധീരന്‍

Written By Unknown on Friday, 28 March 2014 | 10:36

തൊടുപുഴ: ഭൂമി തട്ടിപ്പു കേസിലും സോളാര്‍ കേസിലും ഹൈക്കോടതി നടത്തിയ പരാമര്‍ശത്തോടെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ കള്ളക്കളി പുറത്തായെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. മാന്യതയുടെ അംശം അല്‍പം ഉണ്ടെങ്കില്‍ ഉമ്മന്‍ചാണ്ടി രാജി വയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കേസില്‍ ആദ്യം മുതല്‍ തന്നെ സലിംരാജിനെ സംരക്ഷിക്കുന്ന നിലപാട് മുഖ്യമന്ത്രി സ്വീകരിച്ചതെന്നും പിണറായി പറഞ്ഞു. അതേസമയം, സലിം രാജ് ഉള്‍പ്പെട്ട ഭുമിതട്ടിപ്പ് കേസിലെ സിബിഐ അന്വേഷണ ഉത്തരവ് സ്വാഗതം ചെയ്യുന്നതായി കെപിസിസി പ്രസിഡന്റ് വി.എം സുധീരന്‍ പ്രതികരിച്ചു. മുഖ്യമന്ത്രിക്കെതിരെയുള്ള ഹൈക്കോടതിയുടെ പരാമര്‍ശനങ്ങള്‍ക്ക് അദ്ദേഹം തന്നെ മറുപടിപറയുമെന്നും സുധീരന്‍ പറഞ്ഞു.

കേസില്‍ സര്‍ക്കാരിന് ഒന്നും മറച്ചുവെയ്ക്കാനില്ല. സിബിഐ അന്വേഷണത്തെ അനുകൂലിച്ചു കൊണ്ട് സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയത് അതിന് തെളിവാണെന്നും സുധീരന്‍ പറഞ്ഞു. കോടതിവിധി മുഖ്യമന്ത്രിയുടെ മുഖത്തേറ്റ അടിയാണെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. സിബിഐ അന്വേഷണത്തെ സര്‍ക്കാര്‍ ചീഫ് വിപ്പ് പിസി ജോര്‍ജ് സ്വാഗതം ചെയ്തു. വലിയ തട്ടിപ്പുകള്‍ നടന്നു, സത്യാവസ്ഥകള്‍ പുറത്തുവരണം. മുഖ്യമന്ത്രിക്കെതിരായ വിമര്‍ശനങ്ങളില്‍ വിയോജിപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.