നിലമ്പൂര്‍: നിലമ്പൂരില്‍ കോണ്‍ഗ്രസ്‌്
ഓഫീസില്‍ തൂപ്പുജീവനക്കാരി രാധ കൊല്ലപ്പെട്ട കേസില്‍ നാലുപേര്‍
കസ്റ്റഡിയില്‍. ഇവരെ വിശദമായി ചോദ്യം ചെയ്‌തുവരുന്നു. ക്വട്ടേഷന്‍
സംഘത്തിലെ നാലുപേരാണ് പോലീസ് കസ്റ്റഡിയിലുള്ളത്. ഒരാള്‍ ആറുമാസം മുമ്പ്
വിദേശത്തേക്ക് പോയിട്ടുണ്‌ട്. ബിജുനായരെ ചോദ്യം ചെയ്‌തു കിട്ടുന്ന
വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇയാളുടെ പങ്കിനനുസരിച്ച് ഇയാളെ വിദേശത്ത്
നിന്ന നാട്ടില്‍ വരുത്തി വേണ്‌ടി വന്നാല്‍ അറസ്റ്റ് രേഖപ്പെടുത്തും.
പോലീസ് ചൊവ്വാഴ്‌ചയും ഏതാനും പേരെ ചോദ്യം ചെയ്‌തു. അതേസമയം, കേസിലെ
മുഖ്യപ്രതി ബിജുനായരെ മുമ്പ് കൊലപാതകശ്രമം നടത്തിയെന്ന കേസില്‍ അന്വേഷണ
സംഘം അറസ്റ്റ് രേഖപ്പെടുത്തി.
രാധയെ കൊന്ന കേസില്‍ ഇപ്പോള്‍ കോഴിക്കോട് ജില്ലാ ജയിലില്‍ റിമാന്‍ഡില്‍
കഴിയുന്ന ബിജുനായരെ ജയിലിലെത്തി നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചതിനു ശേഷം
നിലമ്പൂര്‍ കോടതിയില്‍ എത്തിയാണ് അറസ്റ്റ് നടപടികള്‍
പൂര്‍ത്തിയാക്കിയത്. പുതിയ കേസില്‍ മജിസ്‌ട്രേറ്റ് ബിജു നായരെ റിമാന്‍ഡ്
ചെയ്‌തു. പ്രതികളെ കൂടുതല്‍ അന്വേഷണം നടത്താന്‍ കസ്റ്റഡിയില്‍ വേണമെന്നു
പോലീസ് ആവശ്യപ്പെട്ടതനുസരിച്ച് ബുധനാഴ്‌ച അതിനു അനുമതിയുണ്‌ടാകും. എത്ര
ദിവസത്തേക്ക് കസ്റ്റഡി അനുവദിക്കുമെന്നു കോടതി തീരുമാനിക്കും. 2012-ലും
2013 വര്‍ഷം ആദ്യവുമാണ് നിലമ്പൂര്‍ കോവിലകത്തുമുറിയില്‍ വച്ച് രാധയെ
കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. രണ്‌ടു തവണയും രാധക്ക്
പരിക്കുപറ്റിയിരുന്നു. ഇതിനു വേണ്‌ടിവന്ന ചെലവുകളെല്ലാം ബിജുനായര്‍
തന്നെയാണ് വഹിച്ചതെന്ന് രാധയുടെ സഹോദരന്‍ ഭാസ്‌കരന്‍ മൊഴി
നല്‍കിയിരുന്നു. കൊലപാതകത്തിനു വേണ്‌ടി ബിജുനായര്‍ ക്വട്ടേഷന്‍ സംഘത്തെ
നിയമിക്കുകയായിരുന്നുവെന്നാണ് പോലീസിന് കിട്ടിയ വിവരം.