കൊച്ചി: മോട്ടോര്‍ വാഹന വകുപ്പ് ചേര്‍ത്തല മുതല്‍ കാസര്‍കോടുവരെ റോഡ്
നിയമലംഘനം തടയുന്നതിനായി ആരംഭിക്കുന്ന ആട്ടോമേറ്റഡ് എന്‍ഫോഴ്സ്മെന്‍റ്
സംവിധാനത്തിന്‍െറ സംസ്ഥാനതല കണ്‍ട്രോള്‍ റൂം എറണാകുളം സിവില്‍ സ്റ്റേഷനിലെ
താഴത്തെ നിലയില്‍ ബുധനാഴ്ച പ്രവര്‍ത്തനം ആരംഭിക്കും. കണ്‍ട്രോള്‍
റൂമിന്‍െറ പ്രവര്‍ത്തനോദ്ഘാടനം വൈകുന്നേരം നാലിന് ട്രാന്‍സ്പോര്‍ട്ട്
കമീഷണര്‍ ഋഷിരാജ് സിങ് ഉദ്ഘാടനം ചെയ്യും. വര്‍ധിച്ചുവരുന്ന റോഡപകടങ്ങളുടെ
കാരണം മന$പൂര്‍വമായ നിയമലംഘനമാണ് എന്ന തിരിച്ചറിവോടെയാണ് പദ്ധതി
ആവിഷ്കരിച്ചത്. ഇതിന്‍െറ ഭാഗമായി 147 കാമറകള്‍ സ്ഥാപിക്കും. ഇതിനകം 57
കാമറകള്‍ സ്ഥാപിച്ചു കഴിഞ്ഞു. 90 കാമറകള്‍
സ്ഥാപിച്ചുകൊണ്ടിരിക്കുകയാണെന്നും അധികൃതര്‍ അറിയിച്ചു. ഈ കാമറ
സംവിധാനത്തിലൂടെ അമിത വേഗത, സിഗ്നല്‍ അവഗണിക്കല്‍, മൊബൈല്‍ ഫോണ്‍
ഉപയോഗം, ഹെല്‍മറ്റ് ധരിക്കാതിരിക്കല്‍, മൂന്നോ അതിലധികമോ പേര്‍ കയറി
മോട്ടോര്‍ സൈക്കിള്‍ ഉപയോഗം, ലെയിന്‍ ട്രാഫിക് ലംഘനം, അംഗീകൃതമല്ലാത്ത
രീതിയില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന രജിസ്ട്രേഷന്‍ നമ്പര്‍ പ്ളേറ്റുകള്‍,
അപകടകരമായും തള്ളിനില്‍ക്കുന്നതുമായ രീതിയില്‍ ലോഡ് കയറ്റല്‍ തുടങ്ങിയ
നിയമലംഘനങ്ങള്‍ക്കെതിരെയും നടപടി എടുക്കാന്‍ കഴിയും. കേരള റോഡ് സേഫ്റ്റി
അതോറിറ്റി കെല്‍ട്രോണിന്‍െറ സാങ്കേതിക സഹായത്തോടെയാണ് പദ്ധതി
നടപ്പാക്കുന്നത്. ആദ്യഘട്ടത്തില്‍ എട്ടു മണിക്കൂറാവും പ്രവര്‍ത്തനം.
പിന്നീട് മൂന്നു ഷിഫ്റ്റായി പ്രവര്‍ത്തനം വ്യാപിപ്പിക്കും. നിരത്തില്‍
സ്ഥാപിച്ച കാമറകള്‍ വഴി തത്സമയ നിയമലംഘന ചിത്രങ്ങളും വീഡിയോകളും
കണ്‍ട്രോള്‍ റൂമില്‍ അതിവേഗ ബ്രോഡ്ബാന്‍ഡ് സംവിധാനത്തിലൂടെ എത്തുകയും
സൂക്ഷിക്കുകയും ചെയ്യും.