കൊച്ചി: കൊട്ടാരക്കര എംഎല്‍എ ഐഷാ പോറ്റിക്കെതിരെ വെളിപ്പെടുത്തലുമായി സോളാര്‍
കേസ് മുഖ്യപ്രതി സരിത
എസ് നായര്‍ രംഗത്ത്. രശ്മി
വധക്കേസ് ഒത്തുതീര്‍പ്പാക്കാന്‍ ബിജുരാധാകൃഷ്ണനെ
സഹായിച്ചത് ഐഷാ പോറ്റി എം.എല്‍.എയാണെന്ന് സരിത
പറഞ്ഞു. ഒരു പൊലീസുകാരന് ഇതില്‍
ബിജുവിനെ സഹായിച്ചിട്ടുണ്ട്
അദ്ദേഹം ഇപ്പോള്‍ വിരമിച്ചു. അദ്ദേഹം വിശ്രമ ജീവിതം നയിക്കുന്നതിനാല്‍ പേരു
പറയാന്‍ ആഗ്രഹിക്കുന്നില്ലെന്നും സരിത
പറഞ്ഞു.
കൊട്ടാരക്കര എം.എല്‍.എ ആയിരുന്ന സമയത്താണ് ഐഷാ
പോറ്റി ബിജുവിനെ സഹായിച്ചത്. ഇക്കാര്യം ബിജുവിന്െറ അമ്മ തന്നെ
സമ്മതിച്ചിട്ടുണ്ടെന്നും
സരിത മാധ്യമങ്ങളോട് പറഞ്ഞു.എന്നാല്‍ സരിതയുടെ വെളിപ്പെടുത്തല്‍
ഐഷാ പോറ്റി നിഷേധിച്ചു. സരിത
പറഞ്ഞത് പച്ചക്കള്ളമാണ്.
ആര് പറഞ്ഞിട്ടാണ് സരിത
ഇങ്ങനെ പറയുന്നതെന്ന് അവരോട്
തന്നെ ചോദിക്കണം. ഇക്കാര്യം സരിതയെ
കൊണ്ട് ആരോ പറയിച്ചതാണ്. ആരാണെന്ന് ഞാന്‍
പറയുന്നില്ല എന്ന് ഐഷാ പോറ്റി
പറഞ്ഞു.








