ന്യൂഡല്‍ഹി: കടല്‍ക്കൊല കേസിലെ
വിചാരണയുമായി സഹകരിക്കിലല്ളെന്ന് ഇറ്റലി. പ്രതികളായ നാവികരുടെ വിചാരണ
വെള്ളിയാഴ്ച തുടങ്ങാനിരിക്കെയാണ് ഇറ്റലി നിലപാട് വ്യക്തമാക്കിയത്. വിചാരണ
വേണ്ടെന്ന മുന്‍നിലപാടില്‍ മാറ്റമില്ളെന്ന് ഇറ്റാലിയന്‍ നയതന്ത്രപ്രതിനിധി
സ്റ്റെഫാന്‍ ഡി മിസ്തുര അറിയിച്ചു.
വെള്ളിയാഴ്ച ഡല്‍ഹിയില്‍ നടക്കുന്ന വിചാരണയില്‍ ഇറ്റാലിയന്‍ പ്രതിനിധി ഹാജരാകില്ളെന്നും കേസില്‍ അന്താരാഷ്ട്ര സമൂഹത്തിന്‍്റെ പിന്തുണ തേടുമെന്നും മിസ്തുര വ്യക്തമാക്കി. ഇറ്റാലിയന്‍ പാര്‍ലമെന്‍്റ് കമ്മിറ്റിയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
നാവികരുടെ വിചാരണയുമായി ബന്ധപ്പെട്ട് ഇന്ത്യ സ്വീകരിച്ച നിലപാട് നിഷേധാത്മകമാണെന്ന് ഇറ്റലി നേരത്തെ വ്യക്തമാക്കിയിരുന്നു. കേസ് നീട്ടിക്കൊണ്ടുപോകുന്നതില്‍ പ്രതിഷേധിച്ച് ഇറ്റലി നയതന്ത്ര പ്രതിനിധിയെ നേരത്തെ പിന്‍വലിച്ചിരുന്നു.
2012 ഫെബ്രുവരിയിലാണ് കേരള തീരത്ത് ഇറ്റാലിയന്‍ നാവികര്‍ നടത്തിയ വെടിവെപ്പില്‍ രണ്ട് മത്സ്യത്തൊഴിലാളികള്‍ കൊല്ലപ്പെട്ടത്. കേസിലെ പ്രതികളായ ലെസ്റ്റോറെ മാര്‍സി മിലാനോ, സാല്‍വതോറെ ഗിറോണ്‍ എന്നിവര്‍ ഡല്‍ഹിയിലെ ഇറ്റാലിയന്‍ എംബസിയിലാണുള്ളത്.