കലവൂര്‍: 'ഭൂരഹിതരില്ലാത്ത
കേരളം' പദ്ധതിയുടെ മറവില്‍ സ്വകാര്യ റിസോര്‍ട്ടിന്റെ ഉപയോഗത്തിനായി കൈമാറിയ കടലോര
ഭൂമിയില്‍ സി.പി.എം. കൊടികുത്തി.
കലവൂര്‍ വില്ലേജില്‍ മാരാരിക്കുളം തെക്ക് പഞ്ചായത്ത് 21-ാം വാര്‍ഡിലെ പൊള്ളേത്തൈ കടപ്പുറത്ത് റിസോര്‍ട്ടിനായി കൈമാറിയ ഒരേക്കര്‍ ഭൂമിയിലാണ് സി.പി.എം. മാരാരിക്കുളം ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കൊടി കുത്തിയത്.
തിങ്കളാഴ്ച രാവിലെ പൊള്ളേത്തൈ ജങ്ഷനില്‍ ഒത്തുകൂടിയ സി.പി.എമ്മുകാര്‍ കടലോരഭൂമിയിലേക്ക് മാര്‍ച്ച് നടത്തി. സി.പി.എം. മാരാരിക്കുളം ഏരിയ സെക്രട്ടറി കെ.ഡി. മഹീന്ദ്രനാണ് കൊടി കുത്തിയത്. മാരാരിക്കുളം വടക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രഭാമധു, മാരാരിക്കുളം തെക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി. സ്‌നേഹജന്‍, മണ്ണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് പി.എ. ജുമൈലത്ത്, സി.പി.എം. ഏരിയ കമ്മിറ്റി അംഗങ്ങളായ അഡ്വ. ആര്‍. റിയാസ്, പി. രഘുനാഥ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി