Home » » ആം ആദ്മി പാര്‍ട്ടി തമ്മിലടിക്കുന്ന ഒരാള്‍ക്കൂട്ടമായി മാറി അശ്വതി നായര്‍.

ആം ആദ്മി പാര്‍ട്ടി തമ്മിലടിക്കുന്ന ഒരാള്‍ക്കൂട്ടമായി മാറി അശ്വതി നായര്‍.

Written By Unknown on Tuesday, 18 March 2014 | 11:02

തിരുവനന്തപുരം: ആം ആദ്മി പാര്‍ട്ടി കേരള ഘടകത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി സാമൂഹ്യ പ്രവര്‍ത്തകയും ആം ആദ്മി പാര്‍ട്ടി ആലപ്പുഴ ലോക്സഭാ മണ്ഡലത്തിലേക്ക്‌ സ്ഥാനാര്‍ഥിയായി പരിഗണിച്ചിരുന്ന അശ്വതി നായര്‍. പാര്‍ട്ടി കേരള ഘടകം തമ്മിലടിക്കുന്ന ഒരാള്‍ക്കൂട്ടമായി മാറിയിരിക്കുകയാണ്. വിഭാഗീയതയില്‍ മനംനൊന്ത് താന്‍ സ്ഥാനാര്‍ഥിത്വത്തില്‍ നിന്ന് പിന്മാറുകയാണെന്നും അശ്വതി നായര്‍ പറഞ്ഞു. തന്റെ ഫേസ്ബുക്ക് പ്രൊഫൈലിലൂടെയാണ് അശ്വതിയുടെ വെളിപ്പെടുത്തല്‍. ആലപ്പുഴയിലെ സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന് പിന്മാറാന്‍ ചില നേതാക്കള്‍ പണം വാഗ്ദാനം ചെയ്തതായും അശ്വതി ആരോപിച്ചു.


ആം ആദ്മി സ്ഥാനാര്‍ഥിയാകാനുള്ള ക്ഷണം താന്‍ ആദ്യകാലങ്ങളില്‍ നിരസിച്ചിരുന്നുവെങ്കിലും വ്യക്തിപരമായി അറിയുന്ന ഒട്ടേറെ സുഹൃത്തുക്കള്‍ ആലപ്പുഴയില്‍ ഉള്ളതിനാലാണ് താന്‍ ഒടുവില്‍ സമ്മതിച്ചത്. എന്നാല്‍ അടുത്ത ദിവസം മുതല്‍ ആം ആദ്മി സംസ്ഥാന ഘടകത്തിലെ അംഗങ്ങളായ മനോജ്‌ പത്മനാഭൻ,സുരേഷ് ,കെ പി രതീഷ്‌ എന്നിവര്‍ എന്റെ ആലപുഴയിൽ നിന്നും കൊല്ലത്തേക്ക് മാറണമെന്ന് ആവശ്യപ്പെട്ടു കൊണ്ടിരുന്നു. ആലപുഴ അല്ലാതെ മറ്റൊരു ഭാഗത്തേക്കും ഇല്ല എന്ന് താന്‍ പറഞ്ഞു. എന്നാല്‍ സ്ഥാനാര്‍ഥികളുടെ ചുരുക്കപ്പട്ടിക വന്നപ്പോള്‍ തന്റെ പേര് കൊല്ലം മണ്ഡലത്തില്‍ ആണ് ഇട്ടിരുന്നത്. ഇത് താന്‍ ചോദ്യം ചെയ്തപ്പോള്‍ കാത്തിരിക്കൂ എന്നായിരുന്നു മറുപടി. തുടര്‍ന്ന് വിദേശത്ത് നിന്ന് ആം ആദ്മി സംസ്ഥാന അംഗങ്ങൾ നേതാക്കള്‍ പറഞ്ഞിട്ട് വിളിക്കുകയാണെന്ന് പരിചയപ്പെടുത്തിയയാള്‍ ആലപുഴയിൽ നിന്നും പിന്മാറാമെങ്കിൽ എത്ര തുക വേണമെങ്കിലും തരാമെന്ന്‌ വാഗ്ദാനം ചെയ്തതായി അശ്വതി പറയുന്നു.


തന്നെ ആലപ്പുഴയില്‍ നിര്‍ത്താതെയിരിക്കാന്‍ ചില വ്യക്തികള്‍ക്ക് സ്വാര്‍ത്ഥ താല്പര്യങ്ങള്‍ ഉണ്ടെന്നും അശ്വതി നായര്‍ ആരോപിച്ചു.തന്നെ സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടിയതിന് പിന്നിലെ ലക്ഷ്യം തനിക്ക്‌ പൊതുസമൂഹം നല്‍കിയ വൈകാരിക പിന്തുണ മുതലെടുക്കകയായിരുന്നോ? തനിക്ക്‌ ലക്ഷങ്ങൾ വാഗ്ദാനം നല്കി ആലപ്പുഴയിൽ നിന്നും മാറണം എന്ന് പറയുന്നതിന്റെ പിന്നിലെ ലക്ഷ്യംഎന്താണെന്നും അശ്വതി ചോദിക്കുന്നു.


എന്ത് കാരണം കൊണ്ടാണ് പാര്‍ട്ടി ആലപ്പുഴയില്‍ നിന്നും തന്നെ മാറ്റാന്‍ ശ്രമിച്ചതെന്നറിയില്ല. അതിന്റെ സത്യം തേടി ഞാൻ ആലപുഴയിൽ മത്സരിക്കണം എന്ന് ജനവികാരം ഉയര്‍ന്നു വന്നിട്ടുണ്ട്. ഇക്കാര്യം താന്‍ ആലോചിച്ച് തീരുമാനിക്കുമെന്നും അശ്വതി നായര്‍ പറഞ്ഞു.


Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.