Home » » സംസ്ഥാനത്ത് വാഹനങ്ങളുടെ വേഗപരിധി വര്‍ധിപ്പിച്ചു.

സംസ്ഥാനത്ത് വാഹനങ്ങളുടെ വേഗപരിധി വര്‍ധിപ്പിച്ചു.

Written By Unknown on Tuesday, 18 March 2014 | 22:48

തിരുവനന്തപുരം: സംസ്ഥാനത്ത് വാഹനങ്ങളുടെ വേഗപരിധി വര്‍ധിപ്പിച്ചു. വര്‍ധനവ് സംബന്ധിച്ചുള്ള ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത് മോട്ടോര്‍ വാഹന വകുപ്പാണ്. ഇതനുസരിച്ച് മോട്ടോര്‍ സൈക്കിളുകളുടെ നഗര വേഗപരിധി മണിക്കൂറില്‍ 40 കിലോമീറ്ററില്‍ നിന്ന് 50 ആക്കി. ദേശീയപാതകളില്‍ ഇത് 60 ആയും നാലുവരിപ്പാതകളില്‍ 70 ആയും വര്‍ധിപ്പിച്ചു.

കാറുകളുടെ വേഗപരിധി നഗരങ്ങളില്‍ 40ല്‍ നിന്ന് 50 ആയും സംസ്ഥാന പാതകളില്‍ 80 ആയും ദേശീയപാതകളില്‍ 85 ആയും നാലുവരിപ്പാതകളില്‍ 90 ആയും കൂട്ടി. ബസുകളുടെയും ലോറികളുടെയും പരമാവധി വേഗം നാലുവരിപ്പാതകളില്‍ 65, ദേശീയ, സംസ്ഥാനപാതകളില്‍ 60 എന്നിങ്ങനെ ആയിരിക്കും. നഗരങ്ങളില്‍ ഇത് 40 കിലോമീറ്റര്‍ ആണ്. മിനിബസുകളുടെ വേഗപരിധി 65 കി.മി ആയിരിക്കും.


25 വര്‍ഷത്തിനു ശേഷമാണ് മോട്ടോര്‍ വാഹനവകുപ്പ് വേഗപരിധി പുതുക്കിയത്. ഒരു വാഹനങ്ങളും സ്‌കൂള്‍ പരിസരങ്ങളില്‍ 30 കിലോമീറ്ററില്‍ കൂടുതല്‍ വേഗത്തില്‍ പോകരുത്. ഇടറോഡുകളിലെ പരമാവധി വേഗം 45 കിലോമീറ്ററാണ്. നഗരങ്ങളില്‍ പരമാവധി 50 കിലോമീറ്റര്‍. ഓട്ടോറിക്ഷകളുടെ പരമാവധി വേഗം 50 കിലോമീറ്ററാണ്. നഗരങ്ങളില്‍ 30 കി.മീ. പുതുക്കിയ വേഗപരിധി മാര്‍ച്ച് 10 മുതല്‍ നിലവില്‍ വന്നിട്ടുണ്ടെന്നും വേഗപരിശോധനാ ക്യാമറകളില്‍ ഇതിനനുസരിച്ചുള്ള മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടെന്നും ഗതാഗത കമ്മിഷണര്‍ ഋഷിരാജ് സിങ് അറിയിച്ചു.

 

Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.