വാഹനങ്ങളുടെ വേഗപ്പൂട്ടിന്‍െറ വേഗതാപരിധി സര്‍ക്കാര്‍ വര്‍ധിപ്പിച്ചു. നിര്‍ബന്ധമായും വേഗപ്പൂട്ടിടേണ്ട വാഹനങ്ങള്‍ക്ക് വേണ്ടെന്ന ഉത്തരവും ഇറങ്ങി. നാലുവരിപ്പാതയിലൂടെ കടന്നുപോകുന്ന ദീര്‍ഘദൂര ബസുകള്‍ക്കും ടിപ്പര്‍ ലോറികള്‍ക്കും ഇനി റഡാറില്‍ പെടാതെ 80 കിലോമീറ്റര്‍ വേഗത്തില്‍ ചീറിപ്പായാം. കേന്ദ്ര ജനറല്‍ മോട്ടോര്‍ വെഹിക്കിള്‍ റൂള്‍ 118 പ്രകാരം മോട്ടോര്‍ വെഹിക്കിള്‍ ആക്ട് 1988 സെക്ഷന്‍ നാല് പ്രകാരം നാലുവരിപ്പാതകളില്‍ സ്വകാര്യ കാറുകളടക്കമുള്ള ലൈറ്റ് മോട്ടോര്‍ വാഹനങ്ങള്‍ക്ക് മണിക്കൂറില്‍ 70ന് പകരം 90 കി.മി, ബസ്, ചരക്ക് വാഹനങ്ങള്‍ എന്നിവക്ക് 80 കി.മീറ്റര്‍ എന്നിങ്ങനെ വേഗപരിധി ഉയര്‍ത്തിയതായി സര്‍ക്കുലര്‍ ഇറങ്ങി.
ഇരുചക്ര, മുച്ചക്ര വാഹനങ്ങള്‍, 3500 കിലോഗ്രാമിലധികം ഭാരം വരാത്ത ഗുഡ്സ് വാഹനങ്ങള്‍, ഫയര്‍ഫോഴ്സ്, പൊലീസ്, ആംബുലന്‍സ് വാഹനങ്ങള്‍, നാഷനല്‍ പെര്‍മിറ്റ് ലോറികള്‍, അഖിലേന്ത്യാ പെര്‍മിറ്റുള്ള ടൂറിസം വാഹനങ്ങള്‍ എന്നിവക്ക് വേഗപ്പൂട്ട് സ്ഥാപിക്കേണ്ടതില്ളെന്നും ഉത്തരവിലുണ്ട്. കേരളത്തിലെ റോഡുകളില്‍ അമിത വേഗത കാരണം മരണം ഉയര്‍ന്നതോടെയാണ് ടിപ്പറടക്കമുള്ള ഗുഡ്സ് വാഹനങ്ങള്‍ക്ക് വേഗപ്പൂട്ട് നിര്‍ബന്ധമാക്കിയത്. സ്വകാര്യ വ്യക്തിയുടെ പ്രത്യേക ഹരജി പ്രകാരമാണ് സുപ്രീംകോടതി കേരളത്തില്‍ വേഗപരിധി മണിക്കൂറില്‍ 60 കിലോമീറ്റര്‍ നിജപ്പെടുത്തിയത്. ട്രാന്‍സ്പോര്‍ട്ട് കമീഷണറായി ഋഷിരാജ് സിങ് ചുമതലയേറ്റതോടെ നിരത്തുകളില്‍ മോട്ടോര്‍ വാഹനവകുപ്പ് വേഗപ്പൂട്ട് പരിശോധന ശക്തമാക്കുകയും ചീറിപ്പായുന്ന വാഹനങ്ങളെ പിടികൂടാന്‍ റഡാര്‍ സംവിധാനം ഒരുക്കുകയും ചെയ്തിരുന്നു. ഈ ഉത്തരവ് നിലനില്‍ക്കെ സര്‍ക്കാറിന്‍െറ പുതിയ ഉത്തരവിറങ്ങിയതിനാല്‍ വേഗപ്പൂട്ട് 80ലേക്ക് മാറ്റി ക്രമീകരിക്കേണ്ടിവരും. ഇതോടെ വീതി കുറഞ്ഞ പൊതുനിരത്തുകളിലും ടിപ്പറുകളടക്കമുള്ള വാഹനങ്ങള്‍ക്ക് ചീറിപ്പായാം.
ദേശീയപാത, സംസ്ഥാന പാത എന്നിവിടങ്ങളിലെ വേഗതയും 70 കി.മി ആയി ഉയര്‍ത്തിയിട്ടുണ്ട്. മോട്ടോര്‍ വാഹനവകുപ്പിന്‍െറും പൊലീസിന്‍െറയും കൈവശമുള്ള മൊബൈല്‍ റഡാറുകള്‍ വര്‍ഷങ്ങളായി കട്ടപ്പുറത്താണ്. വേഗപരിധി ഉയര്‍ത്തിയതോടെ വേഗപ്പൂട്ട് സംവിധാനം ഫലത്തില്‍ പാളിയിരിക്കുകയാണ്. കേരളത്തില്‍ മാത്രമുള്ള വേഗപ്പൂട്ട് സംവിധാനം അട്ടിമറിക്കാനാണ് കേന്ദ്രസര്‍ക്കാറില്‍ സമ്മര്‍ദം ചെലുത്തി പുതിയ ഉത്തരവിറക്കിയതെന്ന് ആരോപണമുണ്ട്. നാലുവരിപ്പാതകളിലൂടെ ചീറിപ്പായുന്ന അന്തര്‍ സംസ്ഥാന വോള്‍വോ ബസുകള്‍ മാസത്തില്‍ ലക്ഷം രൂപയാണ് അമിത വേഗതക്ക് പിഴയായി അടച്ചിരുന്നത്.