കോഴിക്കോട്: ടെക്സ്റ്റൈല്‍ സ്ഥാപനങ്ങളിലെ സ്ത്രീ തൊഴിലാളികളെ ഡ്യൂട്ടിസമയത്ത് ഇരിക്കാന്‍ അനുവദിക്കാത്ത മാനേജ്മെന്‍റ് നിലപാടിനെതിരെ അസംഘടിത മേഖലാ തൊഴിലാളി യൂനിയന്‍െറ (എ.എം.ടി.യു) നേതൃത്വത്തില്‍ ‘ഇരിക്കല്‍ സമരം’ സംഘടിപ്പിക്കുന്നു. ലോക തൊഴിലാളി ദിനമായ മേയ് ഒന്നിന് കോഴിക്കോട് കിഡ്സണ്‍ കോര്‍ണര്‍ മുതല്‍ മിഠായിത്തെരുവ് വരെ നടക്കുന്ന ‘ഇരിക്കല്‍ സമര’ത്തില്‍ കോഴിക്കോട്ട് തുണിവ്യാപാര മേഖലയില്‍ ജോലി ചെയ്യുന്ന നൂറിലധികം വനിതകള്‍ പങ്കെടുക്കുമെന്ന് സമരസമിതി നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇരിക്കാനുള്ള അവകാശം നേടിയെടുക്കും വരെ തുടരുന്ന സമരം സംസ്ഥാനതലത്തില്‍ വ്യാപിപ്പിക്കും.
‘നീണ്ട 12 മണിക്കൂര്‍ ഡ്യൂട്ടിക്കിടെ ക്ഷീണിതയായി ഇരുന്നുപോയാല്‍, അത്രയും സമയത്തെ വേതനം കട്ട് ചെയ്യുകയാണ് മാനേജ്മെന്‍റുകള്‍. ദിവസത്തില്‍ മൂത്രമൊഴിക്കാന്‍ 10 മിനിറ്റും ഭക്ഷണം കഴിക്കാന്‍ 20 മിനിറ്റുമാണ് സ്ത്രീ തൊഴിലാളികള്‍ക്ക് അനുവദിച്ചത്. ഇതില്‍ കൂടുതല്‍ സമയം എടുത്താല്‍ ശമ്പളം കുറക്കും. നടുവേദന, നട്ടെല്ലിന് ക്ഷതം, മൂത്രാശയ രോഗങ്ങള്‍ തുടങ്ങി വിവിധ രോഗങ്ങള്‍ക്ക് അടിമപ്പെടുന്ന വനിതകള്‍ നിവൃത്തികേടുകൊണ്ടാണ് ജോലി തുടരുന്നതെന്ന് നേതാക്കള്‍ പറഞ്ഞു. മിനിമം വേതനം, എട്ടുമണിക്കൂര്‍ ഡ്യൂട്ടി, സി.സി ടി.വി കാമറകളുടെ നിയന്ത്രണം തുടങ്ങി നിരവധി ആവശ്യങ്ങള്‍ ഉണ്ടെങ്കിലും, ഇരിക്കാനുള്ള അവകാശത്തിനായി മുന്‍ഗണന നല്‍കുകയാണെന്നും സമരസമിതി നേതാക്കള്‍ അറിയിച്ചു.
എ.എം.ടി.യു ജില്ലാ നേതാക്കളായ പി. വിജി, എസ്. സ്മിത, കെ.പി. ലിജുകുമാര്‍, ഗീത എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.