അഞ്ചല്‍ (കൊല്ലം): സുഹൃത്തിന്റെ ആക്രമിക്കുന്നത് തടയാന്‍ ശ്രമിച്ച ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ കുത്തേറ്റുമരിച്ചു. ഡി.വൈ.എഫ്.ഐ കുളത്തൂപ്പുഴ വില്ലേജ് കമ്മറ്റി അംഗവും ഏഴംകുളം മാര്‍ത്താണ്ഡംകര കിഴക്കേടത്ത് പുത്തന്‍വീട്ടില്‍ സിബിന്‍ (23) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി ഏഴംകുളം ലക്ഷംവീട് കോളനിയ്ക്ക് സമീപമായിരുന്നു സംഭവം. സുബിന്റെ സുഹൃത്ത് ഏഴംകുളം സുജിത് ഭവനില്‍ സുജിത് പരിക്കേറ്റ് പുനലൂര്‍ താലൂക്കാശുപത്രിയില്‍ ചികിത്സയിലാണ്.
സംഭവ ദിവസം രാത്രി വീട്ടില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുകയായിരുന്ന സുബിന്‍ ബഹളംകേട്ട് പുറത്തിറങ്ങി നോക്കുമ്പോള്‍ സുഹൃത്ത് സുജിത്തിനെ ലക്ഷംവീട് കോളനിയില്‍ ബിനു വിലാസത്തില്‍ വിനോദ് എന്നയാള്‍ മര്‍ദ്ദിക്കുന്ന കാഴ്ചയാണ് കണ്ടത്. ഇത് തടയാന്‍ ശ്രമിക്കുന്നതിനിടയില്‍ വിനോദ് കത്തിയെടുത്ത് ഇരുവരെയും കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു. കുത്തേറ്റു നിലത്തുവീണ സിബിന്റെ നെഞ്ചിലും വയറിലും വിനോദ് കുത്തി. ഇതിനുശേഷം ഇയാള്‍ ഓടിരക്ഷപ്പെട്ടു.
ബഹളംകേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ രക്തത്തില്‍ കുളിച്ചു കിടന്ന സുബിനെയും സുജിത്തിനേയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും സിബിന്‍ മരിക്കുകയായിരുന്നു.
കുളത്തൂപ്പുഴ സി.ഐ സജ്ജാദിന്റെ നേതൃത്വത്തില്‍ മേല്‍നടപടികള്‍ സ്വീകരിച്ച ശേഷം മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പോസ്റ്റ് മോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. തിങ്കളാഴ്ച രാവിലെ 11 മണിയോടെ വള്ളംവെട്ടിയിലെ സുബിന്റെ വസതിയില്‍ പൊതുദര്‍ശനത്തിന് വച്ച മൃതദേഹം ഉച്ചയോടെ കുളത്തൂപ്പുഴ സെന്റ് മേരീസ് മലങ്കര കത്തോലിക്ക പള്ളി സെമിത്തേരിയില്‍ സംസ്കരിച്ചു.







