അടുത്തമാസം 8 ന് മിസ്റ്റര്‍ ഫ്രോഡ് റിലീസ് ചെയ്യാന്‍ കഴിഞ്ഞില്ലെങ്കില്‍ ഒരു സിനിമയും റിലീസ് ചെയ്യാന്‍ സമ്മതിക്കില്ലെന്ന് ഫെഫ്കയുടെ അടിയന്തര ജനറല്‍ ബോഡി യോഗത്തിന് ശേഷം അറിയിച്ചു. ആദ്യ ഘട്ടമെന്ന നിലയില്‍ ചിത്രീകരണം നിര്‍ത്തില്ല. തീയറ്റര്‍ ഉടമകളുമായി ഇനി ചര്‍ച്ചയ്ക്കില്ല. വിതരണക്കാരുടെയും നിര്‍മ്മാതാക്കളുടെയും യോഗം നാളെ കൊച്ചിയില്‍ ചേരും.
ആറ് മാസത്തേക്ക് ചിത്രീകരണം നിര്‍ത്തി വെയ്ക്കാന്‍ ഫെഫ്കക്ക് അവകാശമില്ലെന്ന് ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു. ആര് മാസത്തേക്ക് പ്രദര്‍ശിപ്പിക്കാനുള്ള ചിത്രങ്ങള്‍ തീയറ്റര്‍ ഉടമകള്‍ക്ക് കയ്യിലുണ്ടെന്ന് ലിബര്‍ട്ടി ബഷീര്‍.








