തിരുവനന്തപുരം: ബാര്‍ തര്‍ക്കത്തില്‍ പരിഹാര ഫോര്‍മുലയുമായി ആഭ്യമന്തരമന്ത്രി രമേശ് ചെന്നിത്തല. ടു സ്റ്റാര്‍സര്‍ട്ടിഫിക്കറ്റ് നേരത്തെ എടുത്ത ബാറുകളുടെ ലൈസന്‍സ് പുതുക്കാം, നിലവാര പരിശോധനയ്ക്ക് സമിതി എന്നിവയാണ് ചെന്നിത്തല ഫോര്‍മുലയിലെ നിര്‍ദേശങ്ങള്‍. എന്നാല്‍സര്‍ക്കാരും പാര്‍ട്ടി നേതൃത്വവും മുന്‍നിലപാടില്‍ അയവു വരുത്തിയിട്ടില്ല
കെ.പി.സി.സി സര്‍ക്കാര്‍ഏകോപനസമിതിയില്‍ പാതി സുധീരനും പാതി മുഖ്യമന്ത്രിക്കുമൊപ്പവുമായിരുന്നു രമേശ് ചെന്നിത്തല. തര്‍ക്കത്തില്‍തീരുമാനമാകാതെ സമിതി പിരിഞ്ഞപ്പോള്‍ ചെന്നിത്തല മധ്യസ്ഥ ശ്രമങ്ങള്‍ തുടങ്ങി. 418 ബാറുകളും പൂട്ടിയിടുന്നത് അപ്രായോഗികമാണെന്നാണ് അദ്ദേഹത്തിന്റെ പക്ഷം
ഈ ഫോര്‍മുല നടപ്പായാല്‍200 ലധികം ബാറുകള്‍ പൂട്ടിയിടാമെന്നാണ് ചെന്നിത്തലയുടെ പക്ഷം.
ഈ ഫോര്‍മുല സമവായ ചര്‍ച്ചകളില്‍ നിര്‍ദേശിക്കപ്പെട്ടിരുന്നു. എന്നാല്‍ഇരു കൂട്ടരും അടുത്തില്ലെന്നാണ് വിവരം. ടു സ്റ്റാര്‍നിലവാരവും സര്‍ട്ടിഫിക്കറ്റും ഉള്ളവര്‍ക്കേ ലൈസന്‍സ് പുതുക്കാവുയെന്നാണ് വി.എം സുധീരന്റെ നിലപാട്. നിലവാര പരിശോധന സമിതിയെ വഴി സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തവര്‍ക്ക് ലൈസന്‍സ് പുതുക്കി കൂടുതല്‍ ബാറുകള്‍ തുറക്കുന്നതിനോട് കെ.പി.സി.സി പ്രസിഡന്റ് യോജിക്കുമോയെന്നതാണ് കടമ്പ.
അതേ സമയം എല്ലാ ബാറുകള്‍ക്കും നിലവാരം ഉയര്‍ത്താന്‍ ഒരു വര്‍ഷത്തെ സമയം കൊടുക്കണമെന്നാണ് മുഖ്യമന്ത്രിയുടെയും എക്‌സൈസ് മന്ത്രിയുടെയും നിലപാട് .അതിനാല്‍ സമയം അനുവദിക്കാത്ത ചെന്നിത്തല ഫോര്‍മുല സര്‍ക്കാര്‍ ചേരിക്കും പെട്ടെന്ന് അംഗീകരിക്കാനാകില്ല. ഈ സാഹചര്യത്തില്‍ മുന്നണി യോഗത്തിന് മുന്പ് കോണ്‍ഗ്രസില്‍ സമവായമെന്ന കാര്യ ത്തില്‍ അനിശ്ചിതത്വം തുടരുകയാണ്.