ഷാര്‍ജ: ഷാര്‍ജ: ഐ.പി.എല്‍ ഏഴാം സീസണില്‍ പഞ്ചാബ് കിങ്സ് ഇലവന് രണ്ടാം ജയം. ഇരുഭാഗത്തും റണ്‍സ് ഒഴുകിയ ആവേശപ്പോരില്‍ ഏഴ് വിക്കറ്റിനായിരുന്നു പാഞ്ചാബ്, രാജസ്ഥാന്‍ റോയല്‍സിനെ തകര്‍ത്തത്. ആദ്യം ബാറ്റുചെയ്ത രാജസ്ഥാന്‍ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റിന് 191 റണ്‍സെടുത്തപ്പോള്‍ മറുപടി ബാറ്റിങ്ങില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ എട്ടുപന്തുകള്‍ ബാക്കി നില്‍ക്കെ പഞ്ചാബ് വിജയത്തിലത്തെി. ഗ്ളെന്‍ മാക്സ്വെല്‍ (45 പന്തില്‍ 89), ഡേവിഡ് മില്ലര്‍ (19 പന്തില്‍ 51) എന്നിവരുടെ വെടിക്കെട്ട് ബാറ്റിങ്ങിന് പുറമെ ചേതേശ്വര്‍ പൂജരയുടെ (40) മികച്ച ബാറ്റിങ്ങുമാണ് പഞ്ചാബിന് ജയമൊരുക്കിയത്. കൂറ്റനടികളോടെ കളിയും കാണികളെയും കൈയിലെടുത്ത മലയാളി താരം സഞ്ജു വി.സാംസണിന്‍െറയും (52), ക്യാപ്റ്റന്‍ ഷെയിന്‍വാട്സന്‍െറയും (50) അര്‍ധശതകമികവിലായിരുന്ന രാജസ്ഥാന്‍ കൂറ്റന്‍ സ്കോര്‍ പടുത്തുയര്‍ത്തിയത്.
ടോസ് നേടിയ പഞ്ചാബ് രാജസ്ഥാനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ഒന്നാം വിക്കറ്റില്‍ അഭിഷേക് നായരും അജിങ്ക്യരഹാനെയും മികച്ച രീതിയിലാണ് തുടങ്ങിയതെങ്കിലും രഹാനെ (13)റണ്ണൗട്ടില്‍ പുറത്തായത് കല്ലുകടിയായി. എന്നാല്‍, മലയാളിപ്പയ്യന്‍ സഞ്ജു വി. സാംസണ്‍ ക്രീസിലത്തെിയതോടെ പഞ്ചാബ് ബൗളര്‍മാര്‍ വിയര്‍ത്തു. അഭിഷേകിനെ ഒരറ്റത്ത് നിര്‍ത്തി മിച്ചല്‍ജോണ്‍സന്‍ അടക്കമുള്ള പേസര്‍മാര്‍ക്കെതിരെ സാംസണ്‍ ആഞ്ഞടിച്ചു തുടങ്ങിയതോടെ സ്കോര്‍ കുത്തനെ ഉയര്‍ന്നു. ഏഴാം ഓവറിലെ ആദ്യപന്തില്‍ അഭിഷേകിനെ (23) വിക്കറ്റിന് മുന്നില്‍ കുടുക്കി മുരളി കാര്‍ത്തിക് മടക്കി. എന്നാല്‍, മൂന്നാംവിക്കറ്റിലത്തെിയ ക്യാപ്റ്റന്‍ ഷെയിന്‍വാട്സന്‍ വെടിക്കെട്ട് ബാറ്റിങ് പുറത്തെടുത്ത് ടീം സ്കോര്‍ വേഗത്തില്‍ നൂറിന് പുറത്തത്തെിച്ചു. മൂന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 74 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. 29 പന്തില്‍ അഞ്ച്ഫോറും മൂന്ന് സിക്സുമടക്കം അര്‍ധശതകം തികച്ച വാട്സന്‍ അക്ഷാര്‍ പട്ടേലിന്‍െറ പന്തില്‍ കുറ്റിതെറിച്ചാണ് മടങ്ങിയത്. തുടര്‍ന്നത്തെിയ സ്റ്റുവര്‍ട്ട് ബിന്നിയും ആക്രമണസ്വഭാവം കാണിച്ചുതുടങ്ങിയതോടെ രാജസ്ഥാന്‍ വീണ്ടും ട്രാക്കിലായി. ഇതിനിടെ, കൂറ്റനടികളുമായി നിറഞ്ഞ സഞ്ജു അര്‍ധശതകം പൂര്‍ത്തിയാക്കുകയും ചെയ്തു. സ്കോറുയര്‍ത്താനുള്ള ശ്രമത്തില്‍ ബിന്നി, ജോണ്‍സിന് വിക്കറ്റ് നല്‍കി മടങ്ങി.