Home » » ര്‍ണാടക എക്‌സ്പ്രസ്സില്‍ ട്രോളിബാഗില്‍ പെണ്‍കുട്ടിയുടെ മൃതദേഹം.

ര്‍ണാടക എക്‌സ്പ്രസ്സില്‍ ട്രോളിബാഗില്‍ പെണ്‍കുട്ടിയുടെ മൃതദേഹം.

Written By Unknown on Tuesday, 29 April 2014 | 19:52

ബാംഗ്ലൂര്‍: ന്യൂഡല്‍ഹി- ബാംഗ്ലൂര്‍ കര്‍ണാടക എക്‌സ്പ്രസ്സില്‍ ട്രോളിബാഗില്‍ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി. കൊലപ്പെടുത്തിയ ശേഷം ബാഗിലാക്കി വണ്ടിയില്‍ കയറ്റിയതാണെന്നു കരുതുന്നു.

തിങ്കളാഴ്ച രാത്രി ഈ വണ്ടിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ആഗ്രയിലെ രണ്ടു റെയില്‍വേ പോലീസുകാരുടെ പരിശോധനയിലാണ് എസ്-9 കോച്ചില്‍ ബാഗ് കണ്ടത്. തുടര്‍ന്ന് പരിശോധിച്ചപ്പോള്‍ മൃതദേഹം കണ്ടു. മഥുര സ്റ്റേഷനില്‍ ഇറക്കിയ ശേഷം മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനയച്ചു. 

റെയില്‍വേ പോലീസിന്റെ ഒരു സംഘത്തെ ഡല്‍ഹിയിലെ അന്വേഷണത്തിന് അയച്ചിട്ടുണ്ട്.
കര്‍ശനമായ പരിശോധനയുള്ള ന്യൂഡല്‍ഹി സ്റ്റേഷനില്‍വെച്ച് എങ്ങനെ ഈ ബാഗ് വണ്ടിയില്‍ കയറ്റാന്‍ കഴിഞ്ഞെന്നും അന്വേഷിക്കുന്നുണ്ട്.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.