ഹരിപ്പാട്: റോഡരികില്‍ നിര്‍ത്തിയിട്ട കാറില്‍ അനാശാസ്യം നടത്തിയ വൈദികനെയും യുവതിയെയും പൊലീസ് അറസ്റ്റ്ചെയ്തു. കൊല്ലം കുണ്ടറ പെരുമ്പുഴ തെക്കേപറ വിളയില്‍ ഫാ. സജീവിനെയും (40) ശൂരനാട് സ്വദേശിയായ 22കാരിയെയുമാണ് കരീലക്കുളങ്ങര പൊലീസ് അറസ്റ്റ്ചെയ്തത്.
ദേശീയപാതയില്‍ നങ്ങ്യാര്‍കുളങ്ങര ജങ്ഷന് തെക്ക് സ്വകാര്യ പെട്രോള്‍ പമ്പിന് സമീപം നിര്‍ത്തിയിട്ട കാറില്‍നിന്നാണ് ചൊവ്വാഴ്ച രാവിലെ 11.40 ഓടെ എസ്.ഐ ശ്രീജിത്തിന്‍െറ നേതൃത്വത്തില്‍ പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്. മാരുതി സ്വിഫ്റ്റ് കാറും കസ്റ്റഡിയിലെടുത്തു. ഉന്നത ഇടപെടലിനെ തുടര്‍ന്നാണെന്ന് കരുതുന്നു പിന്നീട് ഇരുവരെയും സ്റ്റേഷനില്‍നിന്ന് ജാമ്യത്തില്‍ വിട്ടു.
ദേശീയപാതയിലൂടെ വാഹനങ്ങളില്‍ പോയ ചിലരും നാട്ടുകാരില്‍ ചിലരും നല്‍കിയ വിവരത്തെ തുടര്‍ന്നാണ് പൊലീസ് എത്തി കാര്‍ പരിശോധിച്ചത്. ഇരുവര്‍ക്കുമെതിരെ അനാശാസ്യപ്രവര്‍ത്തനത്തിന് കേസെടുത്തതായി കായംകുളം സി.ഐ രാജപ്പന്‍ റാവുത്തര്‍ പറഞ്ഞു.
പെരുമ്പുഴ സെന്‍റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് പള്ളി വികാരിയാണ് സജീവ്. ഏതാനും ദിവസം മുമ്പ് വൈദികന്‍ ഈ പള്ളിയില്‍നിന്ന് സ്ഥലംമാറിയിരുന്നു. ഓര്‍ത്തഡോക്സ് സഭാംഗമായ വൈദികന് ഭാര്യയും രണ്ട് പെണ്‍മക്കളുമുണ്ട്. യുവതി കമ്പ്യൂട്ടര്‍ വിദ്യാര്‍ഥിനിയാണ്. യുവതിയുമായി വൈദികന്‍ വളരെക്കാലമായി അടുപ്പത്തിലാണെന്നാണ് പറയുന്നത്. കാറില്‍ ഇരുവരും ഉല്ലാസയാത്രക്ക് ഇറങ്ങിയതാണ്. സംഭവമറിഞ്ഞ് സ്റ്റേഷന്‍ പരിസരത്ത് ജനങ്ങള്‍ തടിച്ചുകൂടിയതോടെ വൈദ്യപരിശോധനക്കായി വൈദികനെയും യുവതിയെയും പൊലീസ് വലയം തീര്‍ത്ത് ജനങ്ങളെ തള്ളിമാറ്റിയാണ് കൊണ്ടുപോയത്. ഇതു ചെറിയതോതില്‍ സംഘര്‍ഷത്തിനും ഇടയാക്കി.
വൈദ്യപരിശോധനക്കുശേഷം ഇരുവരെയും പൊലീസ് കോടതിയില്‍ ഹാജരാക്കുമെന്ന് കരുതിയിരുന്നെങ്കിലും പിന്നീട് സ്റ്റേഷനില്‍നിന്നുതന്നെ ജാമ്യത്തില്‍ വിട്ടു.