Home » » ലീഗ്‌ -എസ്‌.ഡി.പി.ഐ. പ്രവര്‍ത്തകരുടെ കടകള്‍ക്കു തീവച്ചു.

ലീഗ്‌ -എസ്‌.ഡി.പി.ഐ. പ്രവര്‍ത്തകരുടെ കടകള്‍ക്കു തീവച്ചു.

Written By Unknown on Monday, 14 April 2014 | 19:51

പഴയങ്ങാടി: മുസ്ലിം ലീഗ്‌ -എസ്‌.ഡി.പി.ഐ. സംഘര്‍ഷത്തെത്തുടര്‍ന്ന്‌ നിരോധനാജ്‌ഞ നിലനില്‍ക്കുന്ന തളിപ്പറമ്പ്‌ മേഖലയില്‍ വീണ്ടും സംഘര്‍ഷം.
തളിപ്പറമ്പ്‌ മട്ടാമ്പ്രത്ത്‌ ലീഗ്‌ പ്രവര്‍ത്തകന്റെയും എസ്‌. ഡി.പി.ഐ പ്രവര്‍ത്തകന്റെയും കടകള്‍ കത്തിച്ചു. പഴയങ്ങാടി മട്ടാമ്പ്രത്ത്‌ ലീഗ്‌ പ്രവര്‍ത്തകനായ സത്താറിന്റെ പെയിന്റ്‌ കടയ്‌ക്കാണ്‌ അജ്‌ഞാതര്‍ ഞായറാഴ്‌ച രാത്രി തീവച്ചത്‌. എസ്‌. ഡി. പി. ഐ പ്രവര്‍ത്തകന്‍ തൗഫീഖിന്റെ തുണിക്കടയും തീയിട്ടു നശിച്ചു. കടയില്‍ നിന്നും പുകയുയരുന്നതു കണ്ട പോലീസ്‌ കടയുടെ പൂട്ട്‌ പൊളിച്ചപ്പോഴേക്കും പൂര്‍ണമായും കത്തിയിരുന്നു.
അക്രമപശ്‌ചാത്തലത്തില്‍ സ്‌ഥലത്ത്‌ വന്‍ പോലീസ്‌ സംഘം ക്യാമ്പ്‌ ചെയ്യുന്നുണ്ട്‌. ശനിയാഴ്‌ച രാത്രി തളിപ്പറമ്പിലെ മുസ്ലിം ലീഗ്‌ നിയോജകമണ്ഡലം കമ്മിറ്റി ഓഫീസ്‌ ഒരു സംഘം അടിച്ചുതകര്‍ത്തിരുന്നു. ഇതില്‍ പ്രതിഷേധിച്ച്‌ ലീഗ്‌ പ്രവര്‍ത്തകര്‍ ഞായറാഴ്‌ച നടത്തിയ പ്രകടനത്തിനിടെ മാര്‍ക്കറ്റ്‌ റോഡിലെ കടകള്‍ക്ക്‌ നേരെ വ്യാപക ആക്രമണം നടന്നിരുന്നു.
ഇതെ തുടര്‍ന്നാണ്‌ പോലീസ്‌ തളിപ്പറമ്പ്‌ പോലീസ്‌ സ്‌റ്റഷേന്‍ പരിധിയില്‍ പത്ത്‌ ദിവസത്തേക്ക്‌ നിരോധനാജ്‌ഞ പ്രഖ്യാപിച്ചത്‌. പൊതുയോഗങ്ങളും പ്രകടനങ്ങളും ഘോഷയാത്രകളും നടത്തുന്നതിനും നിയന്ത്രണമുണ്ടായിരിക്കും. തളിപ്പറമ്പ്‌ നഗരസഭ, പട്ടുവം, ചപ്പാരപ്പടവ്‌, കുറുമാത്തൂര്‍ പഞ്ചായത്തുകളിലാണ്‌ നിരോധനാജ്‌ഞനിലനില്‍ക്കുന്നത്‌.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.