കോഴിക്കോട്: മലാപ്പറമ്പ് സ്‌കൂള്‍ തകര്‍ത്ത സംഭവത്തില്‍ സ്‌കൂള്‍ മാനേജര്‍ക്കെതിരെ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. മാനേജര്‍ പി കെ പത്മരാജനും സഹോദന്‍ അജിത്തിനുമായാണ് ചേവായൂര്‍ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.
മലാപ്പറമ്പ് എയ്ഡഡ് യു.പി സ്‌കൂള്‍ തകര്‍ത്ത മാനേജര്‍ പത്മരാജനും സഹായിച്ച സഹോദരന്‍ അജിത്തിനുമായാണ് കോഴിക്കോട് ചേവായൂര്‍ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. സ്‌കൂള്‍ തകര്‍ത്തതിന് ഇരുവര്‍ക്കുമെതിരെ പൊതുമുതല്‍ നശിപ്പിച്ചതടക്കമുള്ള കുറ്റങ്ങള്‍ ചുമത്തി പോലീസ് കേസെടുത്തിരുന്നു. സ്‌കൂള്‍ തകര്‍ത്തതിന് പിന്നാലെ ഒളിവില്‍ പോയ ഇവര്‍ക്കായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുകയായിരുന്നു. തെരഞ്ഞെടുപ്പ് ദിവസം അര്‍ദ്ധരാത്രിയാണ് മാനേജര്‍ സ്‌കൂള്‍ തകര്‍ത്തത്.
ഇരുവരെ കുറിച്ചും വിവരങ്ങള്‍ ലഭിക്കുന്നവര്‍ അറിയിക്കണമെന്ന് ആവിശ്യപ്പെട്ടാണ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്.







