Home » » സൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തില്‍ മലപ്പുറം സ്വദേശികളായ അഞ്ചു പേര്‍ മരിച്ചു.

സൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തില്‍ മലപ്പുറം സ്വദേശികളായ അഞ്ചു പേര്‍ മരിച്ചു.

Written By Unknown on Sunday, 20 April 2014 | 05:46

 
സൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തില്‍ മലപ്പുറം സ്വദേശികളായ അഞ്ചു പേര്‍ മരിച്ചു. മലപ്പുറം സ്വദേശികളായ നവാസ്‌ പയ്യനങ്ങാടി, നൗഷാദ്‌ പയ്യനങ്ങാടി, കുറ്റിപ്പാല സ്വദേശികളായ ശ്രീധരന്‍, ജനാര്‍ദ്ദനന്‍, മലപ്പുറം മേല്‍മുറി സ്വദേശി സലീം എന്നിവരാണ്‌ മരിച്ചത്‌. വൈലത്തൂര്‍ പൊന്‍മുണ്ട സ്വദേശി ജംഷീര്‍, ബംഗ്ലാദേശി പൗരന്‍ മുല്‍ഹാന്‍ എന്നിവരെ ഗുരുതര പരുക്കുകളോടെ കിങ്‌ അബ്‌ദുല്‍ അസീസ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തായിഫില്‍ നിന്ന്‌ 150 കിലോമീറ്റര്‍ അകലെ തായിഫ്‌-റിയാദ്‌ എക്‌സ്‌പ്രസ്‌ ഹൈവേയില്‍ റിദ്വ എന്ന സ്‌ഥലത്ത്‌  പുലര്‍ച്ചെ 4.30നായിരുന്നു അപകടം. സാദ്‌ അല്‍ ഉസ്‌മാന്‍ കാറ്ററിങ്‌ കമ്പനി തൊഴിലാളികളായ ഇവര്‍ ഹാബിഗില്‍ നിന്ന്‌ ജോലി സ്‌ഥലമായ റിദ്വയിലേക്ക്‌ പോകുമ്പോഴായിരുന്നു 
ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം നിയന്ത്രണം വിട്ട്‌ മറിഞ്ഞുവെന്നാണ്‌ റിപ്പോര്‍ട്ട്‌.മൃതദേഹങ്ങള്‍ തായിഫിലെ കിങ്‌ ഫൈസല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്നു.
 
 
 
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.