തിരുവനന്തപുരം: പത്മനാഭ സ്വാമിക്ഷേത്രത്തിലെ ആഭരണങ്ങളുടെ ചിത്രം എടുത്ത ഫോട്ടോഗ്രാഫര്‍ ചന്ദ്രബാബുവിന്റെ വെളിപ്പെടുത്തല്‍. ക്ഷേത്രത്തിലെ ആഭരണങ്ങളുടെ ചിത്രങ്ങളുടെ രണ്ട് ഫോട്ടോ ആല്‍ബങ്ങള്‍ തയ്യാറാക്കിയിരുന്നു. ഒന്ന് രാജാവിനും ഒന്ന് ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫീസര്‍ക്കും കൈമാറി.
ചിത്രം കമ്പ്യൂട്ടറില്‍ നിന്ന് നീക്കം ചെയാന്‍ കര്‍ശന നിദ്ദേശം നല്‍കിയിരുന്നു. തുടര്‍ന്ന് കമ്പ്യൂട്ടര്‍ ഡിസ്‌ക് ഫോര്‍മാറ്റ് ചെയുകയായിരുന്നു. 2007ലാണ് ആഭരണങ്ങളുടെ ചിത്രമെടുത്തത്. ദിവസങ്ങളോളം തുടര്‍ച്ചയായി ചിത്രമെടുത്തു. എന്നാല്‍ ഫോട്ടോ എടുക്കല്‍ വിവാദമായതിനെ തുടര്‍ന്ന് അവസാനിപ്പിച്ചു.
ക്ഷേത്രത്തില്‍ ഹാജരാക്കാന്‍ വേണ്ടിയാണ് ഫോട്ടോ എടുക്കുന്നതെന്ന് അറിയിച്ചു. കൊട്ടാരം പ്രതിനിധികളുടെയും ക്ഷേത്രം ഭാരവാഹികളുടെയും സാന്നിധ്യത്തിലായിരുന്നു ഫോട്ടോ എടുത്തത്. ആഭരണങ്ങളോരോന്നായി ശ്രീകോവിലിന് പുറത്ത് കൊണ്ട് വന്നാണ് ഫോട്ടോ എടുത്തത്. ഫോട്ടോ എടുത്ത ശേഷം ഇവ മടക്കിക്കൊണ്ട് പോകുകയായിരുന്നു. തനിക്കറിയാവുന്ന കാര്യങ്ങളെല്ലാം ആമിക്കസ് ക്യൂറിയോട് വെളിപ്പെടുത്തിയിട്ടുണ്ടെന്നും ചന്ദ്രബാബു പറഞ്ഞു.








