കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ യു.ഡി.എഫിന് അനുകൂലമായി ആര്‍.എസ്.എസില്‍ ഒരുവിഭാഗം വോട്ട് മറിച്ചതായി സൂചന. കൊല്ലം, കോട്ടയം, പാലക്കാട് മണ്ഡലങ്ങള്‍ക്ക് പ്രത്യേക പരിഗണന നല്‍കിയാണ് ബി.ജെ.പിക്ക് കിട്ടേണ്ട വോട്ടുകള്‍ യു.ഡി.എഫ് സ്ഥാനാര്‍ഥികള്‍ക്ക് നല്‍കാന്‍ രഹസ്യപദ്ധതി തയാറാക്കിയത്. കോണ്‍ഗ്രസ് മത്സരിക്കുന്ന മറ്റുചില മണ്ഡലങ്ങളിലും ഇത് നടപ്പാക്കിയതായാണ് വിശ്വസനീയ വിവരം. ആര്‍.എസ്.എസിലെ ചേരിപ്പോര് വോട്ടെടുപ്പിനെ ബാധിച്ചെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ ഇതേപ്പറ്റി അന്വേഷിക്കാന്‍ ആര്‍.എസ്.എസ് ദേശീയ ജനറല്‍ സെക്രട്ടറി ഭയ്യാജി ജോഷിയെയും ജോയന്‍റ് ജന. സെക്രട്ടറി ദത്താത്രേയ ഹൊസബള്ളയെയും ദേശീയ നേതൃത്വം ചുമതലപ്പെടുത്തി. ഇവര്‍ ഉടനെ കേരളത്തിലത്തെും.
1991ലെ കുപ്രസിദ്ധ കോലീബി സഖ്യത്തിന്‍െറ സൂത്രധാരനായ ആര്‍.എസ്.എസ്-ബി.ജെ.പി നേതാവാണ് വോട്ടുമറിക്കല്‍ ആസൂത്രണം ചെയ്തത്. കോഴിക്കോട്ട് സോമയാഗത്തിന്‍െറ ഉദ്ഘാടന ദിവസമാണ് ഇതുസംബന്ധിച്ച രഹസ്യ കൂടിയാലോചന നടന്നത്. ഇടക്കാലത്ത് ഗുരുതരമായ ആരോപണങ്ങളെ തുടര്‍ന്ന് ആര്‍.എസ്.എസില്‍നിന്നും ബി.ജെ.പിയില്‍നിന്നും പുറത്താക്കപ്പെട്ട ഇദ്ദേഹത്തെ തിരിച്ചുകൊണ്ടുവരാന്‍ കുറച്ചുനാളായി ഒരുവിഭാഗം ശ്രമം നടത്തുന്നുണ്ട്. ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് വി. മുരളീധരന്‍ ഇതിന് എതിരാണ്; അഖിലേന്ത്യാ സെക്രട്ടറി പി.കെ. കൃഷ്ണദാസ് അനുകൂലവും. ഇവരെ പിന്തുണക്കുന്ന ബി.ജെ.പി ഗ്രൂപ്പുകള്‍ തെരഞ്ഞെടുപ്പു കാലത്ത് കൂടുതല്‍ അകന്നു. ആര്‍.എസ്.എസ് സംസ്ഥാന ഘടകത്തിലും ഇതേപോലെ പ്രകടമായി രണ്ടുവിഭാഗമുണ്ട്. സംസ്ഥാന പ്രചാരക് പി.ആര്‍. ശശിധരന്‍, കാര്യവാഹ് പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍ എന്നിവര്‍ ഒരേ ചേരിയിലാണ്. മുമ്പ് കേരളത്തിന്‍െറ ചുമതല വഹിച്ചിരുന്ന എസ്. സേതുമാധവനും എ. ഗോപാലകൃഷ്ണനും എതിര്‍ചേരിക്കാരായാണ് അറിയപ്പെടുന്നത്. കേരളത്തില്‍നിന്നുള്ള ഏക ദേശീയസമിതി അംഗമാണ് സേതുമാധവന്‍. മുമ്പ് സംസ്ഥാനത്ത് സംഘടനാ ചുമതലയിലായിരുന്നു അദ്ദേഹം. തീരദേശത്തെ പ്രവര്‍ത്തനങ്ങള്‍ നോക്കുന്ന സീമാ ജാഗരണ്‍ മഞ്ചിന്‍െറ അഖിലേന്ത്യാ സെക്രട്ടറിയാണ് എ.കെ.ജിയുടെ മരുമകന്‍ കൂടിയാണ് എ. ഗോപാലകൃഷ്ണന്‍.
ആര്‍.എസ്.എസിന്‍െറ നിലവിലെ സംസ്ഥാന നേതൃത്വം പഴയ കോലീബി സഖ്യ ആസൂത്രകനെ സംഘടനയില്‍ തിരിച്ചെടുക്കണമെന്ന താല്‍പര്യക്കാരാണത്രെ. ദേശീയ നേതൃത്വത്തിലേക്ക് പോയവര്‍ ഇതിനെ എതിര്‍ക്കുന്നു. വി. മുരളീധരന്‍ പ്രസിഡന്‍റായിരിക്കെ, ബി.ജെ.പിക്ക് വോട്ടുകള്‍ വര്‍ധിക്കരുതെന്നാണ് എതിര്‍വിഭാഗത്തിന്‍െറ ആഗ്രഹം. മുരളീധരന്‍ ബി.ജെ.പി നേതൃത്വത്തില്‍നിന്ന് പോയാലേ പുറത്താക്കിയ ആളെ തിരിച്ചെടുക്കാന്‍ സാധ്യത തുറന്നുകിട്ടൂ. ഇത് മുന്നില്‍ക്കണ്ടാണ് ഇദ്ദേഹം തന്നെ തെരഞ്ഞെടുപ്പില്‍ ഇറങ്ങിക്കളിച്ചത്. യു.ഡി.എഫിനെ സഹായിക്കേണ്ട മണ്ഡലങ്ങള്‍ തിട്ടപ്പെടുത്തി അവിടങ്ങളിലെ ആര്‍.എസ്.എസ് നേതൃത്വവുമായി ചേര്‍ന്നാണ് വോട്ടുമറിക്കല്‍ പദ്ധതി തയാറാക്കിയത്. 91ല്‍ കോലീബി സഖ്യത്തിന്‍െറ ഭാഗമായി യു.ഡി.എഫിന് ബി.ജെ.പി വോട്ടുകള്‍ മറിക്കാനുള്ള നിര്‍ദേശം ആര്‍.എസ്.എസ് കേഡറ്റുകള്‍ വഴിയാണ് നടപ്പാക്കിയത്.
മഞ്ചേശ്വരത്തുനിന്ന് കെ.ജി. മാരാര്‍ നിയമസഭയിലത്തെുമെന്ന് ആര്‍.എസ്.എസ് ദേശീയ നേതൃത്വത്തെ ധരിപ്പിച്ചാണ് അതിനും സംസ്ഥാന നേതൃത്വം അനുമതി വാങ്ങിയത്. അന്ന് ഒറ്റക്കെട്ടായാണ് ആര്‍.എസ്.എസ് പദ്ധതി നടപ്പാക്കിയത്. ഇത്തവണ പക്ഷേ, ആര്‍.എസ്.എസിലെ ചേരിതിരിവാണ് ഒരുവിഭാഗത്തിന്‍െറ വോട്ടുകള്‍ യു.ഡി.എഫിന് മറിച്ചുകൊടുക്കുന്നതില്‍ എത്തിയത്. ഇത് താഴെക്കിടയില്‍ എത്ര ആഴത്തില്‍ പ്രവര്‍ത്തിച്ചു എന്നറിയണമെങ്കില്‍ വോട്ടു വിവരങ്ങള്‍ പുറത്തുവരണം. യു.ഡി.എഫ് സ്ഥാനാര്‍ഥികള്‍ ബി.ജെ.പിയുടെ വോട്ടിനുവേണ്ടി ഒട്ടേറെ പണം ചെലവഴിച്ചതായും വിവരമുണ്ട്.