Home » » ലോക്സഭാ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് 14 സീറ്റില്‍ ചരിത്ര വിജയം ഉണ്ടാകുമെന്ന് സി.പി.എം.

ലോക്സഭാ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് 14 സീറ്റില്‍ ചരിത്ര വിജയം ഉണ്ടാകുമെന്ന് സി.പി.എം.

Written By Unknown on Thursday, 17 April 2014 | 19:47

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് ചരിത്ര വിജയം ഉണ്ടാകുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തല്‍.മലപ്പുറവും എറണാകുളവും ഒഴികെ 18 മണ്ഡലങ്ങളില്‍ വിജയപ്രതീക്ഷ പുലര്‍ത്തുന്ന സി.പി.എം 14 സീറ്റില്‍ ഉറപ്പായും ജയിക്കുമെന്ന് കണക്കാക്കുന്നു. 
പാര്‍ലമെന്‍റ് മണ്ഡലം കമ്മിറ്റികളും ജില്ലാ നേതൃത്വങ്ങളും സമര്‍പ്പിച്ച റിപ്പോര്‍ട്ടുകള്‍ അവലോകനം ചെയ്താണ് സംസ്ഥാനനേതൃത്വത്തിന്‍െറ വിലയിരുത്തല്‍.
വയനാട്ടിലും ഇടുക്കിയിലും കോട്ടയത്തും പൊന്നാനിയിലും കടുത്ത മത്സരമാണ് നടന്നതെങ്കിലും അടിയൊഴുക്കുകള്‍ ഉണ്ടായില്ളെങ്കില്‍ വിജയസാധ്യത നിലനില്‍ക്കുന്നുവെന്ന് യോഗം വിലയിരുത്തി. കൊല്ലം, പൊന്നാനി, വയനാട് അടക്കം മിക്ക മണ്ഡലങ്ങളിലും യു.ഡി.എഫ് ബി.ജെ.പി വോട്ട് മറിച്ചുവെന്നും ഒ. രാജഗോപാല്‍ തിരുവനന്തപുരത്ത് രണ്ടാം സ്ഥാനത്തേക്ക് എത്തിയേക്കുമെന്നും കണക്കാക്കുന്നു.
ചില മണ്ഡലങ്ങളില്‍ പോളിങ് ശതമാനം കുറഞ്ഞതും കൂടിയതും രണ്ട് മുന്നണികളെയും ബാധിച്ചേക്കാം. എല്‍.ഡി.എഫിന്‍െറ കെട്ടുറപ്പും സംസ്ഥാന, കേന്ദ്ര സര്‍ക്കാറുകള്‍ക്കെതിരായ വികാരവും ഗുണകരമായി.
ആം ആദ്മി പാര്‍ട്ടി എല്‍.ഡി.എഫ് വോട്ട്ബാങ്കുകളില്‍ വിള്ളല്‍ വരുത്തിയിട്ടില്ളെന്നും ഇടുക്കി ഉള്‍പ്പെടെ മലയോര, കുടിയേറ്റ മേഖലകളില്‍ ഹൈറേഞ്ച് സംരക്ഷണ സമിതിയുടെയും ക്രൈസ്തവ വിഭാഗത്തിന്‍െറയും വോട്ടുകള്‍ എല്‍.ഡി.എഫിന് ലഭിച്ചുവെന്നും വിലയിരുത്തുന്നു.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.