കൊച്ചി : കാലടിക്കടുത്ത് പെരിയാറ്റില്‍ കുളിക്കാനിറങ്ങിയ നാലുപേര്‍ മുങ്ങി മരിച്ചു. മലയാറ്റൂര്‍ തീര്‍ത്ഥാടകരാണ് അപകടത്തില്‍ പെട്ടത്.
കാലടി ശ്രീശങ്കര പാലത്തിന് സമീപം കുളിക്കാനിറങ്ങിയ ഇവര്‍ കയത്തിലേക്ക് വീഴുകയായിരുന്നു. മൂന്നാര്‍ സ്വദേശികളായ സുരേഷ്, രാജേഷ്, മറയൂര്‍ സ്വദേശി അന്തോണി, തിരുപ്പൂര്‍ സ്വദേശി ജോസഫ് എന്നിവരാണ് മരിച്ചത്.
മറ്റൊരു അപകടത്തില്‍ മലയാറ്റൂര്‍ തീര്‍ത്ഥാടകരായ രണ്ടുപേര്‍ പെരുമ്പാവൂരില്‍ മരിച്ചു. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. തൊടുപുഴ സ്വദേശി ആന്റണിയും ഒപ്പമുണ്ടായിരുന്ന കുട്ടിയുമാണ് മരിച്ചത്. നാലുപേര്‍ക്ക് അപകടത്തില്‍ പരുക്കേറ്റു.







